Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടിന് അപേക്ഷ നൽകാനെത്തിയ വിധവയെ വീട് കാണണമെന്ന് പറഞ്ഞ് കയറിപ്പിടിച്ചു; പരാതിയെ തുടർന്ന് ബ്‌ളോക്ക് പഞ്ചായത്തിലെ ജോയിന്റ് ബിഡിഒ അറസ്റ്റിൽ; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തെന്ന് പൊലീസ്

വീടിന് അപേക്ഷ നൽകാനെത്തിയ വിധവയെ വീട് കാണണമെന്ന് പറഞ്ഞ് കയറിപ്പിടിച്ചു; പരാതിയെ തുടർന്ന് ബ്‌ളോക്ക് പഞ്ചായത്തിലെ ജോയിന്റ് ബിഡിഒ അറസ്റ്റിൽ; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകാനെത്തിയ വിധവയ്ക്ക് നേരെ ബ്ലോക്ക് പഞ്ചായത്തിലെ ജോയിന്റ് ബിഡിഒയുടെ ലൈംഗികാതിക്രമമെന്ന് ആക്ഷേപം. അപേക്ഷ നൽകാൻ ചെന്ന തന്നെ ജോയിന്റ് ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓഫീസർ കയറിപ്പിടിച്ചെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ഇരമല്ലൂർ അമ്പാടിനഗർ സ്വദേശിനിയാണ് ഇത് സംമ്പന്ധിച്ച് കോതമംഗലം പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഇതേത്തുടർന്ന് ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ഷിബു വർഗ്ഗീസിനെതിരെയാണ് പരാതി ഉയർന്നത്. ഇന്ന് രാവിലെയാണ് സംഭവം. പരാതിക്കാരി വീടിനായി അപേക്ഷ നൽകാൻ ബ്ലോക്ക് ഓഫീസിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. വിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെ ഷിബു വീട് കാണണമെന്ന് പറഞ്ഞെന്നും അതിന് പിന്നാലെ സമീപത്തു നിന്നിരുന്ന തന്നെ കയറി പിടിയ്കുകയായിരുന്നെന്നുമാണ് ഇവരുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്നും ഷിബു വർഗീസിനെ അറസ്റ്റ് ചെയ്തതായും കോതമംഗലം എസ്‌ഐ ബേസിൽ തോമസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP