Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവുമൊത്ത് സിനിമ കണ്ടുകൊണ്ടിരിക്കെ പിൻ സീറ്റിൽ നിന്ന് ശല്യം; കൈയും കാലും കൊണ്ട് സ്പർശിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത ഭർത്താവിനെ അടിച്ച് വീഴ്‌ത്തി യുവാവ്; ഒടുവിൽ പൊലീസ് എത്തി പിടികൂടിയ ജംഷാദ് പീഡനക്കേസിലും വധശ്രമത്തിലും മുൻപും പ്രതി

ഭർത്താവുമൊത്ത് സിനിമ കണ്ടുകൊണ്ടിരിക്കെ പിൻ സീറ്റിൽ നിന്ന് ശല്യം; കൈയും കാലും കൊണ്ട് സ്പർശിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത ഭർത്താവിനെ അടിച്ച് വീഴ്‌ത്തി യുവാവ്; ഒടുവിൽ പൊലീസ് എത്തി പിടികൂടിയ ജംഷാദ് പീഡനക്കേസിലും വധശ്രമത്തിലും മുൻപും പ്രതി

പ്രകാശ് ചന്ദ്രശേഖർ

പെരുംമ്പാവൂർ: ഭർത്താവുമൊന്നിച്ച് സിനിമ കണ്ടുകൊണ്ടിരുന്ന യുവതിക്കുനേരെ കാലുകൊണ്ടും കൈകൾകൊണ്ടും പിൻസീറ്റിലിരുന്ന് ലൈംഗിക അതിക്രമം.ചോദ്യം ചെയ്ത ഭർത്താവിനെ അടിച്ചുവീഴ്തി.തീയറ്ററിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ ഒതുക്കിയത് പൊലീസ് സ്ഥലത്തെത്തി.പിടിയിലായത് മുമ്പ് വധശ്രമകേസ്സിലും പീഡനകേസ്സിലും പ്രതിയായ സർവ്വീസ് സെന്റർ ജീവനക്കാരൻ.

ഇന്നലെ വൈകിട്ട് പെരുമ്പാവൂരിലെ തീയറ്റിൽ കൂപ്പടി സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.വെങ്ങോല കണ്ടന്തറ മുണ്ടക്കൽ ജംഷാദ്( 25)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുംമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്.ഇയാൾക്കെതിരെ പൊതുസ്ഥലത്ത് ലൈംഗിക അതിക്രമം നടത്തിയതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.കണ്ടന്തറയിൽ സർവ്വീസ് സെന്റർ ജീവനക്കാരനായി ജോലി ചെയുവരികയായിരുന്ന ഇയാൾ നേരത്തെ ഒരു വധശ്രമക്കേസ്സിലും പീഡനക്കേസ്സിലും പ്രതിയാണെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി.കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

യുവതിയും ഭർത്താവുമിരുന്ന സീറ്റിന് തൊട്ടുപിന്നിലെ സീറ്റിൽ ഇരുപ്പുറപ്പിച്ച ജംഷാദ് സിനിമതുടങ്ങി ഏറെ താമസിയാതെ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.ആദ്യം കാലുകൊണ്ട് പലതവണ് പിന്നിൽ സ്പർശിച്ചു. കസേരയിൽ ചവിട്ടിയതാവാമെന്ന കരുതി യുവതി ഇത് കാര്യമാക്കിയില്ല.പിന്നാലെ ഇയാൾ കൈക്രീയകളും തുടങ്ങി.രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും വേദനിപ്പിക്കുകയും ചെയ്തതോടെ യുവതി എതിർപ്പുമായി ചാടിയെഴുന്നേറ്റു.

വിവരം മനസ്സിലാക്കിയ ഭർത്താവ് ചോദ്യം ചെയ്യാനെത്തിയതോടെ ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി.ഇതിനിടയിൽ ജംഷാദ് യുവതിയുടെ ഭർത്താവിന്റെ കരണത്തടിച്ചു.ഇതോ സമീപത്തെ സീറ്റുകളിലിരുന്നവരും തീറ്റർ ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് തീയറ്റർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തടഞ്ഞുവച്ചിരുന്ന ജംഷാദിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് തീയറ്ററിലെ സംഘർഷവസ്ഥയിക്ക് പരിഹാരമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP