Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാത്തിരിക്കുന്നത് മരണമെന്ന് വിളിച്ചോതി മോമോ; ഡെത്ത് ഗെയിമിന്റെ പേരിൽ രംഗത്ത് നിരവധി വ്യാജന്മാരുണ്ടെന്ന് സൈബർ വിദഗ്ദ്ധർ; സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധർ വ്യാജ നമ്പറുകളിൽ നിന്ന് സന്ദേശമയയ്ക്കുന്നുണ്ടെന്നും കേരള പൊലീസ്

കാത്തിരിക്കുന്നത് മരണമെന്ന് വിളിച്ചോതി മോമോ; ഡെത്ത് ഗെയിമിന്റെ പേരിൽ രംഗത്ത് നിരവധി വ്യാജന്മാരുണ്ടെന്ന് സൈബർ വിദഗ്ദ്ധർ; സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധർ വ്യാജ നമ്പറുകളിൽ നിന്ന് സന്ദേശമയയ്ക്കുന്നുണ്ടെന്നും കേരള പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏറെ ചർച്ചാവിഷയമായ ബ്ലൂ വെയിൽ ഗെയിമിന്റെ ചൂടൊന്ന് കുറഞ്ഞു വരുന്നതിന് മുൻപേ തരംഗമാകുകയാണ് അടുത്ത ഡെത്ത് ഗെയിം. എന്നാൽ മോമോ എന്ന ഈ ഗെയിം എന്താണെന്ന് ആർക്കും അറിയില്ല. അതിനാൽ തന്നെ മോമോയുടെ പേരിൽ ഒട്ടേറെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ ഏതാണ് ശരിയെന്നും ഏതാണ് വ്യാജമെന്നും ആർക്കും തിരിച്ചറിയാനും സാധിച്ചിട്ടില്ല. ഒരു വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശമയച്ചാൽ മറുപടി ലഭിക്കുന്നത് മരണം ആണെന്നാണ് ആദ്യം പ്രചരണം നടന്നിരുന്നത്. മോമോയുടെ പേരിൽ നിരവധി വ്യാജന്മാരാണ് ഇപ്പോൾ രംഗത്തുള്ളതെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ പ്ലേസ്റ്റോറിലും മോമോ ഗെയിം എന്ന പേരിൽ നിരവധി ആപ്പുകളുണ്ട്. മോമോ ബട്ടൻ, മോമോ സ്‌ക്രീമർ, സ്‌കാരി മോമോ തുടങ്ങിയ പേരുകളിലാണ് ഈ ആപ്പുകൾ. ഈ സമയത്ത് സാഹചര്യം മുതലെടുത്ത് പ്രവർത്തിക്കുന്നവർ രംഗത്തുണ്ടെന്നും സൈബർ വിദഗ്ദ്ധർ പറയുന്നു.

മോമോ ഗെയിം പ്രവർത്തിക്കുന്നതിങ്ങനെ.മോമോയുടേതെന്നു വിശ്വസിപ്പിച്ച ഫേസ്‌ബുക് ഗ്രൂപ്പിലെ അംഗങ്ങളോട് അജ്ഞാത നമ്പറിലേക്ക് വാട്‌സാപ് സന്ദേശം അയയ്ക്കാനാകുമോ എന്ന് വെല്ലുവിളിക്കും. വാട്‌സാപ്പിലൂടെ മോമോ അയയ്ക്കുന്നത് അപകടകരങ്ങളായ ചാലഞ്ചുകൾ. ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കും. ആത്മഹത്യയിലൂടെ മൊമോയെ കാണാനാകുമെന്ന് വാഗ്ദാനം. മോമോ നമ്പറിൽ നിന്ന് കോൾ വന്നാൽ കേൾക്കുക വേദന സഹിക്കാനാകാതെ, നിർത്താതെ ആരോ കരയുന്ന ശബ്ദം. ഗെയിം നിയമങ്ങൾ തെറ്റിച്ചാൽ വരിക പേടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും. കംപ്യൂട്ടറോ ഫോണോ ഹാക്ക് ചെയ്യുമെന്നും പഴ്‌സനൽ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിയും പിന്നാലെയെത്തും.

ഗെയിമുമായി ബന്ധപ്പെട്ട് ആദ്യം അനിഷ്ട സംഭവം നടന്നത് അർജന്റീനയിലാണ്. അർജന്റീനയിലെ എസ്‌കോബറിൽ പന്ത്രണ്ടുകാരി തൂങ്ങി മരിക്കുന്ന ദൃശ്യം ഫോണിൽ പകർത്തി. സംഭവത്തിൽ ഫോൺ കണ്ടെടുത്ത പൊലീസ് മോമോ ഗെയിം ബന്ധം അന്വേഷിക്കുന്നു.മെക്‌സിക്കോ, അർജന്റീന, യുഎസ്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ മോമോ റിപ്പോർട്ട് ചെയ്തതായി ബിബിസി. ഇന്ത്യയിൽ പ്രശ്‌നങ്ങളൊന്നുമില്ല.പാതി പക്ഷിയുടെയും പാതി സ്ത്രീയുടെയും ശരീരമാണ് മോമോയ്ക്ക്. വലിയ കണ്ണുകൾ, കുട്ടികളിൽ കൗതുകവും ഭയവുമുണർത്തുന്ന മുഖം. ജാപ്പനീസ് ശിൽപി മിഡോറി ഹയാഷിയുടെ 'മദർ ബേഡ് ബൈ ലിങ്ക് ഫാക്ടറി' എന്ന ശിൽപമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP