Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12 ദിവസം പ്രായമായ കുഞ്ഞിനെ കടിച്ചു കൊന്നതിന് പിന്നാലെ ആഗ്രയിൽ വീണ്ടും കുരങ്ങുകളുടെ ആക്രമണം; ഇത്തവണ കൊല്ലപ്പെട്ടത് വീടിന് പുറത്തേക്കിറങ്ങിയ യുവതി; ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

12 ദിവസം പ്രായമായ കുഞ്ഞിനെ കടിച്ചു കൊന്നതിന് പിന്നാലെ ആഗ്രയിൽ വീണ്ടും കുരങ്ങുകളുടെ ആക്രമണം; ഇത്തവണ കൊല്ലപ്പെട്ടത് വീടിന് പുറത്തേക്കിറങ്ങിയ യുവതി; ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ കുരങ്ങുകളുടെ ആക്രമണം രൂക്ഷമാകുന്നു. കഴഞ്ഞ ദിവസം 12 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതിന് പിന്നാലെ കുരങ്ങിന്റെ ആക്രമണത്തിൽ ഒരു യുവതിയും കൊല്ലപ്പെട്ടു. ആഗ്രയിലെ കഗാറൂവിൽ വീടിനു പുറത്ത് ഇറങ്ങിയപ്പോഴാണ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ഭൂരാൻ ദേവി എന്ന യുവതിയാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ആഗ്രയിൽ കുരങ്ങന്മാർ 12 ദിവസം പ്രായമുള്ള കുട്ടിയെ അമ്മയുടെ കൈയിൽനിന്നും തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അയൽവാസിയുടെ വീടിനുമുകളിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.

അതേസമയം ജങ്ങൾക്കുനേരെയുള്ള കുരങ്ങന്മാരുടെ ആക്രമണങ്ങൾ ദിനം പ്രതി വർധിച്ചു വരികയാണ്. കുരങ്ങുകളുടെ ആക്രമണത്തെ ഭയന്ന് വീടിനു പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പ്രദേശവാസികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP