Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിശക്തമായ കാലവർഷം കേരളത്തിൽ എത്തി കഴിഞ്ഞു; ഇന്നലേയും മിക്കയിടങ്ങളിലും പെരുമഴ പെയ്തു; അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഈ ദിവസങ്ങളിൽ കേരളത്തെ മഴയിൽ കുളിപ്പിക്കും; കടലാക്രമണ ഭീതിയിൽ തീരദേശം; ചുഴലിക്കൊടുങ്കാറ്റിനും സാധ്യതയെന്ന് സൂചനകൾ

അതിശക്തമായ കാലവർഷം കേരളത്തിൽ എത്തി കഴിഞ്ഞു; ഇന്നലേയും മിക്കയിടങ്ങളിലും പെരുമഴ പെയ്തു; അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഈ ദിവസങ്ങളിൽ കേരളത്തെ മഴയിൽ കുളിപ്പിക്കും; കടലാക്രമണ ഭീതിയിൽ തീരദേശം; ചുഴലിക്കൊടുങ്കാറ്റിനും സാധ്യതയെന്ന് സൂചനകൾ

തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ മഴ കേരളത്തിൽ എത്തി കഴിഞ്ഞു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ അതിശക്തമായ കാലവർഷമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. ന്യൂനമർദ്ദം അതിശക്തമായതിനാൽ ചുഴലിക്കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. വടക്കൻ കേരള-കർണാടക തീരത്തിന് തെക്കുഭാഗത്ത് രൂപംകൊണ്ട ഈ ന്യൂനമർദത്തിന്റെ ഫലമായി കേരളം, ലക്ഷദ്വീപ്, കർണാടകം തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. കാറ്റിനൊപ്പം വരുന്ന ശക്തമായ മഴയും കേരളത്തെ കുളിപ്പിക്കും.

ചുഴലിക്കാറ്റ് ഭീതിയുള്ളതിനാൽ മത്സ്യ തൊഴിലാളികളോട് മീൻപിടിക്കാൻ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ്, കർണാടകം തീരങ്ങളിലുള്ള മൂൻ പിടുത്തക്കാരോട് ഈ മാസം 30 വരെ മീൻപിടിക്കാൻ പോകരുതെന്നാണ് നിർദ്ദേശം. തിങ്കളാഴ്ച ചിലസ്ഥലങ്ങളിൽ ഒരുദിവസത്തിനകം 12 മുതൽ 20 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ്‌ 29 മുതൽ 31 വരെ ശക്തമായ മഴയുണ്ടാവും.

ന്യൂനമർദ്ദം ഏറ്റവും ശക്തി കുറഞ്ഞ നിലയിലാണ് ഇപ്പോൾ. എന്നാൽ ഈ ന്യൂനമർദ്ദം രണ്ട് ദിവസത്തിനുള്ളിൽ ശക്തമാകും. അതേസമയം ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തി കാലാവസ്ഥാവകുപ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകും.

തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ മുന്നേറിയിട്ടുണ്ട്. കന്യാകുമാരിയുടെ ചില ഭാഗങ്ങളിൽവരെ അത് എത്തി. അടുത്ത 48 മണിക്കൂറിൽ കൂടുതൽ മുന്നേറി കേരളാതീരത്ത് എത്താനുള്ള സാധ്യതയുണ്ട്. ശക്തമായ മഴ ലഭിച്ചാലും മാനദണ്ഡങ്ങൾ പാലിച്ചാലേ കാലവർഷത്തിന്റെ വരവ് പ്രഖ്യാപിക്കൂ. കേരളം, ലക്ഷദ്വീപ്, മംഗലാപുരം എന്നിവിടങ്ങളിലെ 14 മഴയളവ് കേന്ദ്രങ്ങളിൽ 60 ശതമാനത്തിലും തുടർച്ചയായി രണ്ടുദിവസം 2.5 മില്ലിമീറ്ററോ അതിൽക്കൂടുതലോ മഴ ലഭിച്ചിരിക്കണമെന്നതാണ് പ്രധാന നിബന്ധന.

പടിഞ്ഞാറൻ കാറ്റ് സമുദ്രനിരപ്പിൽനിന്ന് നാലരക്കിലോമീറ്റർവരെ ഉയരത്തിൽ ശക്തിപ്രാപിക്കണം. മാലെദ്വീപ്, ലക്ഷദ്വീപ്, കേരളം എന്നിവയുടെ തീരങ്ങളിൽ കട്ടിയായ മേഘാവരണവും ഉണ്ടാവണം. ഈ സാഹചര്യങ്ങൾ ഒരുങ്ങുന്നുണ്ടോയെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥാവകുപ്പ്. 29-ന് കാലവർഷം കേരളതീരത്ത് എത്തുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. ഇത് രണ്ടുദിവസം നേരത്തെയോ വൈകിയോ ആവാം.

ജൂൺ ഒന്നിനു മുമ്പു കാലവർഷം കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ. എട്ട് ജില്ലകളിൽ സാധാരണ ലഭിക്കണ്ടതിനേക്കാൾ കൂടുതൽ വേനൽമഴ ലഭിച്ചു. കോഴിക്കോട്, വയനാട്, ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 56,53 ശതമാനം വീതം അധികമഴയാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP