Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട്ട് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സഹോദരിക്കൊപ്പം ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ യുവാവിനെ മർദിച്ചത് പെൺകുട്ടിയുടെ സഹപാഠിയുൾപ്പെടെയുള്ളവർ

കോഴിക്കോട്ട് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സഹോദരിക്കൊപ്പം ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ യുവാവിനെ മർദിച്ചത് പെൺകുട്ടിയുടെ സഹപാഠിയുൾപ്പെടെയുള്ളവർ

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. കൂടരഞ്ഞിയിൽ സഹോദരിക്കൊപ്പം ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ യുവാവിനാണ് മർദനമേറ്റത്. കുറ്റ്യാടി സ്വദേശി വിവേകിനെ അഞ്ചുപേരടങ്ങുന്ന സംഘം മർദിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയുൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയുടെ ഹാൾടിക്കറ്റ് വാങ്ങാൻ സഹോദരിക്കൊപ്പം കൂട്ടുപോയ സഹോദരനെയാണ് സദാചാര സംഘം വളഞ്ഞിട്ട് തല്ലിയത്.

ആക്രമണത്തിൽ പരിക്കേറ്റ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ രണ്ടു പേർക്കു പ്രായപൂർത്തിയായിട്ടില്ല. പിടിയിലായവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

മുക്കം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിഗ്രി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാനാണ് വിദ്യാർത്ഥിനിയും സഹോദരനും ബസിൽ മുക്കത്തേക്ക് തിരിച്ചത്. ഇതേ ബസിൽ തന്നെ മൂന്നുപേരും ബൈക്കിൽ രണ്ടുപേരും പിന്തുടർന്നാണ് മുക്കത്തുവച്ച് ആക്രമിച്ചത്.

കഴിഞ്ഞദിവസവും മുക്കത്ത് വിദ്യാർത്ഥിനിയെയും സഹോദരനെയും സദാചാരഗുണ്ടകൾ ആക്രമിച്ചിരുന്നു. ഇതേസംഘത്തിൽപ്പെട്ടവർ തന്നെയാണ് വീണ്ടും അക്രമം നടത്തിയതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP