Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസിയുടെ അധിക സൗകര്യം; 1300 സ്‌പെഷ്യൽ സർവ്വീസുകൾ; മൂടൽ മഞ്ഞ്, നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല; സർവ്വീസുകൾ പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കും

തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസിയുടെ അധിക സൗകര്യം; 1300 സ്‌പെഷ്യൽ സർവ്വീസുകൾ; മൂടൽ മഞ്ഞ്, നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല; സർവ്വീസുകൾ പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കും

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മകര വിളക്കും അയ്യപ്പ ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത് 1300 സ്‌പെഷ്യൽ സർവ്വീസുകൾ. പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കുമാണ് സർവ്വീസുകൾ.

മൂടൽ മഞ്ഞ് കാരണം നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല. സംക്രമം കഴിഞ്ഞതോടെ തീർത്ഥാടകർ മടങ്ങി തുടങ്ങി. ഭക്തർ തിരിച്ചിറങ്ങുന്നതോടെ വാഹനക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണത്തിനായി വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

നിലയ്ക്കലിലേക്ക് നാല് സർവ്വീസുകൾ നടത്തിയാൽ ഒരു സർവ്വീസ് ദൂരസ്ഥലങ്ങളിലേക്കെന്ന കണക്കിനാണ് ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്‌പെഷ്യൽ സർവ്വീസിനുള്ള ബസ്സുകൾ നിലയ്ക്കലിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP