Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വഴിതടയൽ സമരം തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷയും വർദ്ധിപ്പിച്ചു; കൂടുതൽ പൈലറ്റ് വാഹനങ്ങളും പ്രത്യേക കമാണ്ടോകളും രംഗത്ത്

വഴിതടയൽ സമരം തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷയും വർദ്ധിപ്പിച്ചു; കൂടുതൽ പൈലറ്റ് വാഹനങ്ങളും പ്രത്യേക കമാണ്ടോകളും രംഗത്ത്

തിരുവനന്തപുരം: സ്വാശ്രയപ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സഞ്ചരിക്കുന്ന വഴികളിലും അകമ്പടിക്കും കൂടുതൽ പൊലീസിനെ നിയോഗിച്ചു. സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് കെഎസ് യു പ്രവർത്തകർക്ക് മുഖ്യമന്ത്രിയെ വഴിയിൽ തടയാൻ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. മുഖ്യമന്ത്രിയും ഇത് അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം കമാണ്ടോകളും ഇനിയുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ കർശനമായി ഇടപെടാനാണ് ഇത്.

കഴിഞ്ഞ ദിവസങ്ങളിൽ സമരംകാരണം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പലയിടങ്ങളിലും വഴിതിരിച്ചുവിടേണ്ടിവന്നു. കൂടുതൽ പൈലറ്റ് വാഹനങ്ങളെ ഉൾപ്പെടുത്തി സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി.സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിനിടയിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. മൂന്ന് തണ്ടർബോൾട്ട് കമാൻഡോകൾ, രണ്ടു സിഐമാർ, ഒരു എസ്.ഐ. എന്നിങ്ങനെയായിരുന്നു സുരക്ഷയുടെ ഭാഗമായി ഉണ്ടായിരുന്ന പൊലീസുകാർ. സാധാരണ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോൾ സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടാവുക.

അധികാരത്തിലെത്തിയപ്പോൾ തനിക്ക് അമിത സുരക്ഷ വേണ്ടെന്നായിരുന്നു പിണറായിയുടെ നിലപാട്. ഇത് അനുസരിച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പമുള്ള പൈലറ്റ് വാഹനം കുറച്ചിരുന്നു. സ്വാശ്രയ സമരത്തോടെ ഇതിന് മാറ്റം വരുത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP