Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷീര കർഷകർക്ക് പാലിന് നാലുരൂപവരെ സബ്‌സിഡി; ടെറസിലെ പച്ചക്കറി കൃഷിക്കും 75 ശതമാനം സബ്‌സിഡി; പട്ടികവിഭാഗത്തിലെ മുതിർന്നവർക്ക് കട്ടിൽ; തദ്ദേശ സ്ഥാപനങ്ങളുടെ ക്ഷേമപദ്ധതികൾ പരിഷ്‌കരിച്ച് സർക്കാർ

ക്ഷീര കർഷകർക്ക് പാലിന് നാലുരൂപവരെ സബ്‌സിഡി; ടെറസിലെ പച്ചക്കറി കൃഷിക്കും 75 ശതമാനം സബ്‌സിഡി; പട്ടികവിഭാഗത്തിലെ മുതിർന്നവർക്ക് കട്ടിൽ; തദ്ദേശ സ്ഥാപനങ്ങളുടെ ക്ഷേമപദ്ധതികൾ പരിഷ്‌കരിച്ച് സർക്കാർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ വഴി നടക്കുന്ന ക്ഷേമപദ്ധതികളിൽ ജനോപകാര പ്രദമായ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ക്ഷീരകർഷകർക്കും ടെറസിലെ പച്ചക്കറി കൃഷിക്ക് നൽകുന്ന ഗ്രോബാഗിനും പട്ടിക വിഭാഗക്കാർക്കും വീടുകളുടെ വൈദ്യുതീകരണത്തിനുമെല്ലാം കൂടുതൽ സഹായങ്ങൾ ഉണ്ടാകും.

ക്ഷീരകർഷകർക്ക് പാലിന് നാലുരൂപവരെ സബ്‌സിഡി നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതിനൽകി സർക്കാർ ഉത്തരവിറക്കി. പാലിന് ക്ഷീരകർഷക വകുപ്പ് ഒരു രൂപയാണ് സബ്‌സിഡി നൽകുന്നതെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി മൂന്നുരൂപകൂടി നൽകാം. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളും ക്ഷീരവകുപ്പും ചേർന്ന് നൽകുന്ന സബ്‌സിഡി നാലുരൂപയിൽ കൂടാൻ പാടില്ല.

പട്ടികജാതി വർഗ വിഭാഗത്തിൽപ്പെട്ട 60 കഴിഞ്ഞവർക്ക് കട്ടിൽ വാങ്ങിനൽകാനും നഗരസഭകൾക്കും ഗ്രാമപ്പഞ്ചായത്തുകൾക്കും അനുമതി നൽകും. 12ാം പദ്ധതിയിലെ സബ്‌സിഡി നിർദ്ദേശങ്ങൾ പരിഷ്‌കരിച്ചുകൊണ്ടാണ് ഉത്തരവ്. പച്ചക്കറിക്കൃഷിക്ക് ഗ്രോബാഗ്, വിത്ത്, മിശ്രിതം എന്നിവയ്ക്ക് 75 ശതമാനം സബ്‌സിഡി നൽകാം.

ഇത് പരമാവധി 60 രൂപ ആയിരിക്കണം. സമ്പൂർണ വൈദ്യുതീകരണത്തിനായി നൽകുന്ന വയറിങ് ധനസഹായം 5000 രൂപയായി വർധിപ്പിച്ചു. കാർഷിക സബ്‌സിഡി ഇനിമുതൽ ബാങ്ക് അക്കൗണ്ട് വഴിമാത്രമാക്കാനും സർക്കാർ ഉത്തരവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP