Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിണി മാറ്റാൻ കൊച്ചിയിലെ യുവതി ഗർഭപാത്രം വാടകയ്ക്ക് നൽകി; പ്രസവിച്ചപ്പോൾ കുഞ്ഞിനെ വേണ്ടെന്ന് വച്ച് ജനിതക മാതാപിതാക്കൾ: പ്രസവ ചെലവ് ആവശ്യപ്പെട്ട് യുവതിക്കെതിരെ ആശുപത്രിയുടെ കേസ്

പട്ടിണി മാറ്റാൻ കൊച്ചിയിലെ യുവതി ഗർഭപാത്രം വാടകയ്ക്ക് നൽകി; പ്രസവിച്ചപ്പോൾ കുഞ്ഞിനെ വേണ്ടെന്ന് വച്ച് ജനിതക മാതാപിതാക്കൾ: പ്രസവ ചെലവ് ആവശ്യപ്പെട്ട് യുവതിക്കെതിരെ ആശുപത്രിയുടെ കേസ്

കൊച്ചി: ഗർഭപാത്രം വാടകയ്ക്ക് നൽകുക എന്ന അവസ്ഥയിലേക്ക യുവതികൾ എത്തണമെങ്കിൽ അത് തീർത്തും ദുരിതമായമായ അവസ്ഥയിൽ മാത്രമാകും. ഇങ്ങനെ പട്ടിണി മാറ്റാൻ വേണ്ടി ഇന്ത്യയിൽ വിവിധയിടങ്ങൾ യുവതികൾ ഗർഭപാത്രം വാടകയ്ക്ക് നൽകാറുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ പോലും ഏറ്റുവാങ്ങാൻ തയ്യാറാകുന്ന യുവതികൾ ചതിക്കപ്പെട്ട വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം ഒരു ദുരനുഭവമാണ് കൊച്ചിയിലെ ഉത്തരേന്ത്യൻ സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടി വന്നത്. ഗർഭപാത്രം വടകയ്ക്ക് നൽകിയ ഉത്തരേന്ത്യൻ സ്വദേശിനിക്ക് പണം നൽകാതെ ജനിതക മാതാപിതാക്കൾ മുങ്ങിയതോടെ ദുരിതക്കയത്തിലാണ് യുവതി.

പ്രസവശേഷം കുട്ടിയെ കൈമാറിയാൽ മൂന്നു ലക്ഷം രൂപ നൽകാമെന്ന ഉറപ്പിലാണ് ദമ്പതികളുടെ ഭ്രൂണം ഇരുപത്തഞ്ചുകാരി സ്വീകരിച്ചത്. ഒരു മാസം മുമ്പ് ആൺകുഞ്ഞിനു ജന്മം നൽകിയ യുവതിക്കു പണം ലഭിച്ചില്ലെന്നു മാത്രമല്ല കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായും വന്നു.
കടുത്ത ദാരിദ്ര്യത്തെ തുടർന്നാണ് യുവതി ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തയാറായത്.

പത്തു മാസങ്ങൾക്കു മുമ്പ് മലയാളി ദമ്പതികൾക്കു വേണ്ടി കടവന്ത്രയിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ സിഇഒ. ഇടനിലക്കാരനായാണ് ഉത്തരേന്ത്യൻ സ്വദേശിനിയുടെ ഗർഭപാത്രം വാടകയ്‌ക്കെടുത്തത്. ദമ്പതികളുടെ ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിച്ചതിനുശേഷം ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലായിരുന്നു. ഐവിഎഫ് സംവിധാനമുള്ള നഗരത്തിലെ പ്രശസ്ത ആശുപത്രിയിലാണ് ഭ്രൂണനിക്ഷേപം നടന്നത്. യുവതിക്ക് പ്രസവ വേദന വന്നതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിവരം ഇടനിലക്കാരനെ അറിയിച്ചെങ്കിലും കുട്ടിയെ ഏറ്റുവാങ്ങാൻ ദമ്പതികൾ തയാറായില്ല.

പ്രസവ ചെലവ് നൽകിയില്ലെന്ന പരാതിയിൽ സ്വകാര്യ ആശുപത്രി പാലാരിവട്ടം പൊലീസിനെ സമീപിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. പ്രസവ വേദനയെത്തുടർന്ന് അവശനിലയിലായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവശേഷമാണ് വാടക ഗർഭപാത്രത്തിന്റെ വിവരം ആശുപത്രി അധികൃതരെ യുവതി അറിയിച്ചത്. സാധാരണ പ്രസവമായതിനാൽ പിറ്റേ ദിവസം തന്നെ യുവതി ആശുപത്രി വിടുകയും ചെയ്തു. എന്നാൽ പ്രസവചികിത്സാ ചെലവ് നൽകാതെയണ് യുവതി പോയത്.

ഇതേ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഗർഭപാത്രം വാടകയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ഇത്തരത്തിൽ തട്ടിപ്പു നടത്തുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP