Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമ്മയും മകളും പിടിയിലായത് വീട്ടിൽക്കയറി വയോധികയുടെ മാല പൊട്ടിച്ചോടിയ കേസിൽ; കവർച്ച ഭിക്ഷ യാചിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെ; പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ്    

അമ്മയും മകളും പിടിയിലായത് വീട്ടിൽക്കയറി വയോധികയുടെ മാല പൊട്ടിച്ചോടിയ കേസിൽ; കവർച്ച ഭിക്ഷ യാചിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെ; പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ്      

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പണിയെടുക്കാൻ വയ്യ കവർച്ച നടത്തി മുങ്ങിയ അമ്മയെയും മകളെയും വലയിലാക്കി പൊലീസ്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് അമ്മയെയും മകളെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ അറയ്ക്കപ്പറമ്പിൽ വീട്ടിൽ ജിജി (55), മകൾ വിസ്മയ (22) എന്നിവരാണ് പിടിയിലായത്.

ഭിഷ യാചനയുടെ മറവിലാണ് അമ്മയും മകളും കവർച്ച നടത്തിയത്. 15-ാം തീയതി താന്നിക്കലാണ് സംഭവമുണ്ടായത്. ഭിക്ഷ യാചിച്ച് എത്തിയതായിരുന്നു അമ്മയും മകളും. വീട്ടിലാരുമില്ലെന്നും പണമില്ലെന്നും വയോധിക ജനാലയിലൂടെ അറിയിച്ചു. എങ്കിൽ മുണ്ടെങ്കിലും തരാൻ ആവശ്യപ്പെട്ടു. ജനലിലൂടെ ഇത് നൽകുന്നതിനിടെയാണ് ഒന്നരപ്പവനോളം വരുന്ന മാല പൊട്ടിച്ചോടിയത്.

സമീപത്തുള്ള സി.സി.ടി.വി.കളിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഇത് പൊലീസ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകി. തുടർന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇവരിൽനിന്ന് മാല കണ്ടെത്തി. പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

എസ്‌ഐ. പി.ടി. ബിജോയ്, എഎസ്ഐ. രഘുനന്ദനൻ, സി.പി.ഒ.മാരായ വർഗീസ്, രാജേഷ്, സുധീർബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP