Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെട്രോൾ പമ്പിലെ ജോലിക്കിടയിൽ ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളേയും ഭാര്യയേയും കാണാനുമില്ല; പരാതിയുമായി യുവാവ് പൊലീസ് സ്‌റ്റേഷനിൽ

പെട്രോൾ പമ്പിലെ ജോലിക്കിടയിൽ ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളേയും ഭാര്യയേയും കാണാനുമില്ല; പരാതിയുമായി യുവാവ് പൊലീസ് സ്‌റ്റേഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതി. മലവയലിൽ വാടകയ്ക്ക് താമസിക്കുന്ന ബത്തേരി തിരുനെല്ലി വലിയതറക്കൽ രഞ്ജിത്തിന്റെ ഭാര്യ ആതിരയെയും മൂന്നര വയസ്സുള്ള മകൾ ആഷ്ണയെയും 13 മുതൽ കാണാനില്ലെന്ന് ആണ് പരാതി. ഇതുസംബന്ധിച്ച് രഞ്ജിത്ത് അമ്പലവയൽ പൊലീസിൽ പരാതി നൽകി.

പെട്രോൾ പമ്പിൽ ജോലിയുള്ള രഞ്ജിത്ത് 13ന് രാവിലെ 8ന് ജോലിക്ക് പോയ ശേഷം ഉച്ചയ്ക്ക് ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് വൈകിട്ട് നാലോടെ വീട്ടിൽ വന്നു നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ആതിരയുടെ മൊബൈൽ ഫോണും തുടർന്ന് പ്രവർത്തന രഹിതമായി. കോഴിക്കോടെത്തി അവിടെ നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോയതായാണ് തുടക്കത്തിൽ ലഭിച്ച ഫോൺ ഉപയോഗത്തിൽ നിന്നുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP