Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്യാസ് സിലിൻഡറുമായി വാഹനമെത്തിയപ്പോൾ കലഹം; രണ്ടു മരുമക്കളെ അമ്മായിയമ്മ കറിക്കത്തി കൊണ്ടു വെട്ടി പരിക്കേൽപ്പിച്ചു; കൈയേറ്റത്തിൽ പരിക്കേറ്റ അമ്മായിയമ്മയും ആശുപത്രിയിൽ

ഗ്യാസ് സിലിൻഡറുമായി വാഹനമെത്തിയപ്പോൾ കലഹം; രണ്ടു മരുമക്കളെ അമ്മായിയമ്മ കറിക്കത്തി കൊണ്ടു വെട്ടി പരിക്കേൽപ്പിച്ചു; കൈയേറ്റത്തിൽ പരിക്കേറ്റ അമ്മായിയമ്മയും ആശുപത്രിയിൽ

കോട്ടയം: രണ്ടു മരുമക്കളെ അമ്മായിയമ്മ കറിക്കത്തി കൊണ്ടു വെട്ടി പരിക്കേൽപ്പിച്ചു. ചങ്ങനാശ്ശേരിയിൽ കുടുംബകലഹത്തിനിടെയാണ് അമ്മായിയമ്മ മരുമക്കളെ കറിക്കത്തിക്ക് വെട്ടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ളായിക്കാട് സ്വദേശിനി രമണി(61)യ്‌ക്കെതിരെ ചങ്ങനാശ്ശേരി പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. മരുമക്കളായ സൗമ്യ (30), ശരണ്യ (25) എന്നിവർക്കാണ് കറിക്കത്തിക്കൊണ്ടുള്ള വെട്ടിൽ പരുക്കേറ്റത്.

പാചകവാതക സിലിണ്ടറിന്റെ ബുക്കിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സിലിണ്ടറുമായി ഏജൻസിയുടെ വാഹനം വീട്ടുമുറ്റത്ത് എത്തിയപ്പോൾ രമണി ബുക്ക് ചോദിച്ചു. ഇതുകൊടുക്കാതിരുന്നതാണ് സംഘട്ടനത്തിന് ഇടയാക്കിയത്.

സൗമ്യയ്ക്കാണ് ആദ്യം വെട്ടേറ്റത്. തടസം പിടിക്കാനെത്തിയ ശരണ്യയ്ക്കും വെട്ടേറ്റു. മൂവരും പെരുന്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രമണിയെ കയ്യേറ്റം ചെയ്തതിന് മരുമക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP