Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചടി വെള്ളവും മുപ്പതടി താഴ്‌ച്ചയുള്ള കിണറ്റിൽ വീണ കുഞ്ഞിന് അത്ഭുതകരമായ പുനർജന്മം; കുഞ്ഞു കിണറ്റിലെന്നറിഞ്ഞ അമ്മ എടുത്തുചാടി രക്ഷകയായി; അമ്മയെയും മക്കളെയും രക്ഷിച്ചത് ഓട്ടോ ഡ്രൈവറുടെ തന്റേടവും

അഞ്ചടി വെള്ളവും മുപ്പതടി താഴ്‌ച്ചയുള്ള കിണറ്റിൽ വീണ കുഞ്ഞിന് അത്ഭുതകരമായ പുനർജന്മം; കുഞ്ഞു കിണറ്റിലെന്നറിഞ്ഞ അമ്മ എടുത്തുചാടി രക്ഷകയായി; അമ്മയെയും മക്കളെയും രക്ഷിച്ചത് ഓട്ടോ ഡ്രൈവറുടെ തന്റേടവും

കോട്ടയം: മൂവാറ്റുപുഴയിൽ നാല് വയസുകാരി കിണറ്റിൽ വീണ് ദാരുണമായി മരിച്ച് ആ നാടിന്റെ മുഴുവൻ നൊമ്പരമായി മാറിയിരുന്നു. മകൾ കിണറ്റിൽ മുങ്ങിത്താഴുന്നത് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്ന മാതാവിന്റെ നൊമ്പരമായിരുന്നു മലയാളികളെ ഏറെ വിഷമിപ്പിച്ചത്. ഈ സംഭവത്തിന്റെ ആഘാതം മാറു മുമ്പ് അമ്മയുടെ സാഹസികത പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചെന്ന വാർത്തയാണ് പുറത്തുവന്നത്. അഞ്ചടി വെള്ളവും മുപ്പതടി താഴ്‌ച്ചയുമുള്ള കിണറ്റിൽ വീണ കുഞ്ഞിനെ അമ്മ അതിസാഹസികമായി രക്ഷപെടുത്തുകയായിരുന്നു.

ഒന്നരവയസ്സുകാരനെ രക്ഷിക്കാനുള്ള അമ്മയുടെ ദൗത്യത്തിൽ ഓട്ടോ ഡ്രൈവറുടെ സാന്നിധ്യവും തുണയായി. മണിമല കുന്നുംഭാഗം തോണിപ്പാറയിൽ തെക്കേമുറിയിൽ അനൂപ്-ശ്രീജ ദമ്പതിമാരുടെ മകൻ അദ്വൈതിനെയാണ് മാതാവിന്റെ സാഹസികത രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

വീടിനുള്ളിലുണ്ടായിരുന്ന കുഞ്ഞിനെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ്, വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറിനുള്ളിൽ വെള്ളത്തിലും സമീപത്തെ പാറയിലുമായി കുട്ടി കിടക്കുന്നത് കണ്ടെത്തിയത്. മുത്തശ്ശിയാണ് കുഞ്ഞിനെ കണ്ടത്. ഇതോടെ അലറിക്കരയുകയല്ലാതെ അവർക്ക് മുന്നിൽ മറ്റുവഴികളില്ലായിരുന്നു. നിലവിളി കേട്ട് അദ്വൈതിന്റെ അമ്മ ഓടിയെത്തി. പിഞ്ചോമനയെ കിണറ്റിൽ കണ്ടതോടെ ശ്രീജ ഒന്നും നോക്കാതെ കിണറ്റിലേക്ക് എടുത്തുചാടി. മുപ്പതടി താഴ്ചയുള്ള കിണറ്റിൽ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു.

കിണറ്റിൽ ചാടിയ ശ്രീജ കുട്ടിയെ എടുത്ത് തോളിൽ കിടത്തി ഉറക്കെ കരഞ്ഞുവിളിച്ചു. ഇതുവഴി വന്ന ഓട്ടോ ഡ്രൈവർ കടയനിക്കാട് എട്ടാം മൈൽ സ്വദേശി കൊച്ചുപുരയ്ക്കൽ രവീന്ദ്രൻപിള്ള ഞൊടിയിടയിൽ കയറിലൂടെ കിണറ്റിലേക്ക് ഊർന്നിറങ്ങി. അമ്മയുടെ കൈയിൽ നിന്ന് കുട്ടിയെ വാങ്ങി തോളിലിട്ടു. പ്ലാസ്റ്റിക് കയറിലൂടെ കുട്ടിയെയും തോളിലേറ്റി രവീന്ദ്രൻ കരയിലേക്ക് അടുക്കുന്നതിനു മുമ്പായി കിണറിന്റെ തിട്ടയിടിഞ്ഞു.

രവീന്ദ്രന് പരിക്കേറ്റെങ്കിലും ധൈര്യം കൈവിടാതെ കിണറ്റുകരയിലേക്ക് വലിഞ്ഞുകയറി കുട്ടിയെ പുറത്തെത്തിച്ചു. പിന്നീട് സമീപവാസികളുടെ സഹായത്തോടെ ശ്രീജയും കിണറ്റിൽ നിന്നു പുറത്തുകടന്ു. ഈ സയമം അതുവഴി വന്ന മെയിൽ നഴ്സുമാർ കുട്ടിക്ക് പ്രാഥമികശുശ്രൂഷയും നൽകി ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് രവീന്ദ്രന്റെ ഓട്ടോയിൽത്തന്നെ കടയനിക്കാട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകി വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അച്ഛൻ അനൂപ് ഓട്ടോ ഡ്രൈവറാണ്.

അമ്മയുടെ സാഹസികതയെ നാട്ടുകാർ പ്രസംശിച്ചതിനൊപ്പം ഓട്ടോ ഡ്രൈവർ കൊച്ചുപുരയ്ക്കൽ രവീന്ദ്രനും നാട്ടുകാരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. രവീന്ദ്രനെ കടയനിക്കാട് പൗരസമിതിയുടെ നേതൃത്വത്തിൽ കടയനിക്കാട് എട്ടാംമൈലിൽ ഞായറാഴ്ച അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP