Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശൗചാലയത്തിലേക്കെന്നുപറഞ്ഞ് പോയ യുവതിയായ മകളെ ഏറെ നേരത്തിനു ശേഷവും കണ്ടില്ല; പരിഭ്രാന്തയായ അമ്മ ചങ്ങലവലിച്ചു തീവണ്ടി നിർത്തി: തലശ്ശേരിയിലിറങ്ങിയ മകൾ മറ്റൊരാളോടൊപ്പം പോയതറിഞ്ഞതോടെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞു

ശൗചാലയത്തിലേക്കെന്നുപറഞ്ഞ് പോയ യുവതിയായ മകളെ ഏറെ നേരത്തിനു ശേഷവും കണ്ടില്ല; പരിഭ്രാന്തയായ അമ്മ ചങ്ങലവലിച്ചു തീവണ്ടി നിർത്തി: തലശ്ശേരിയിലിറങ്ങിയ മകൾ മറ്റൊരാളോടൊപ്പം പോയതറിഞ്ഞതോടെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞു

തലശ്ശേരി: ഒപ്പം ട്രെയിനിൽ യാത്ര ചെയ്ത യുവതിയായ മകളെ കാണാതായതിനെ തുടർന്ന് അമ്മ ചങ്ങലവലിച്ചു ട്രെയിൻ നിർത്തി. തീവണ്ടി നിർത്തിയതോടെ മകളെ തിരക്കി ഓടിയ അമ്മയെ തേടി എത്തിയത് തലശ്ശേരി സ്‌റ്റേഷനിൽ ഇറങ്ങിയ മകൾ മറ്റൊരാളോടൊപ്പം പോയ വാർത്തയും. ഇതോടെ തനിച്ചായി പോയ ആ അമ്മ എന്തു ചെയ്യണമെന്ന് അറിയാതെ നെഞ്ചത്തടിച്ചു കരഞ്ഞു. തലശ്ശേരി റയിൽവേ സ്‌റ്റേഷനിലാണ് ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കൊടുവള്ളി റെയിൽവേ ഗേറ്റിനു സമീപം വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലാണ് സംഭവം. കോഴിക്കോട്ടുനിന്ന് സഹോദരിയുടെ മംഗളൂരുവിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു അമ്മയും മകളും. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യുവതി ശൗചാലയത്തിലേക്കെന്നുപറഞ്ഞ് പോയി. തീവണ്ടി സ്റ്റേഷൻ വിട്ടിട്ടും യുവതിയെ കാണാതായതോടെ അമ്മ പരിഭ്രാന്തയായി. ചങ്ങലവലിച്ച് വണ്ടി നിർത്തിയ ഇവർ മകൾ അബദ്ധത്തിൽ സ്‌റ്റേഷനിൽ അകപ്പെട്ടുകാണുമെന്ന് കരുതി വണ്ടി നിന്നയുടൻ അമ്മ നിലവിളിച്ചുകൊണ്ട് തലശ്ശേരി ഭാഗത്തേക്ക് ഓടി.

സംഭവം ശ്രദ്ധയിൽപ്പെട്ട കൊടുവള്ളി റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പർ കൃഷ്ണൻ തലശ്ശേരി റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷം തീവണ്ടി യാത്രതുടർന്നു. യുവതി തലശ്ശേരിയിൽനിന്ന് മറ്റൊരാളോടൊപ്പം പോയതായി പിന്നീട് വിവരം ലഭിച്ചു. തീവണ്ടി ഗേറ്റിൽ നിർത്തിയതിനെത്തുടർന്ന് കൊടുവള്ളി വഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP