Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാവ് തീവണ്ടിപ്പാളത്തിൽ വലിച്ചെറിഞ്ഞ ഒരുവയസ്സുകാരനെയും സഹോദരനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; ഏറ്റെടുത്തത് കുഞ്ഞുങ്ങൾ ജീവിക്കുന്നത് പരിതാപകരമായ ചുറ്റുപാടിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്

മാതാവ് തീവണ്ടിപ്പാളത്തിൽ വലിച്ചെറിഞ്ഞ ഒരുവയസ്സുകാരനെയും സഹോദരനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; ഏറ്റെടുത്തത് കുഞ്ഞുങ്ങൾ ജീവിക്കുന്നത് പരിതാപകരമായ ചുറ്റുപാടിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്

സ്വന്തം ലേഖകൻ

മഞ്ചേരി: തിരുനാവായയിൽ മാതാവ് തീവണ്ടിപ്പാളത്തിൽ വലിച്ചെറിഞ്ഞ ഒരുവയസ്സുകാരനെയും സഹോദരനെയും സംരക്ഷണത്തിനായി രണ്ടത്താണി ശാന്തിഭവനിലേക്ക് മാറ്റി. ബാലക്ഷേമ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കുട്ടികളെ ഏറ്റെടുത്തത്. ഒരാഴ്ചമുമ്പാണ് കുഞ്ഞിനെ മാതാവ് റെയിൽവേട്രാക്കിലേക്ക് വലിച്ചെറിഞ്ഞതായി പരാതിയുയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം കുഞ്ഞുങ്ങളെ സംരക്ഷണാർത്ഥം ശാന്തി ഭവനിലേക്ക് മാറ്റുക ആയിരുന്നു.

ബുധനാഴ്ച രാവിലെയാണ് കുഞ്ഞിനെയും അഞ്ചുവയസ്സുകാരനായ സഹോദരനെയും ഹാജരാക്കിയത്. കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ വിവരം ഐ.സി.ഡി.എസ്. സൂപ്പർവൈസർ മഞ്ചേരി ശിശുസംരക്ഷണ ഓഫീസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു കുട്ടികളെ ഏറ്റെടുത്തത്. റെസ്‌ക്യു ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങൾ പരിതാപകരമായ ചുറ്റുപാടിലാണ് ജീവിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇരുപത്തഞ്ചുകാരിയായ മാതാവിനെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ഇയാൾ മുമ്പ് വിവാഹം കഴിച്ചത് മറച്ചുവച്ചാണ് ഇവരെ വിവാഹം കഴിച്ചത്. വ്യാഴാഴ്ച മാതാവും സഹോദരിയും സി.ഡബ്‌ള്യു.സിക്ക് മുന്നിൽ ഹാജരായി. ഇവർക്ക് രണ്ടുപേർക്കും തിരിച്ചറിയൽരേഖകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ ഇതുവരെ അങ്കണവാടിയിൽ അയച്ചിട്ടില്ല. സഹോദരിയുടെ അഞ്ചുവയസ്സായ കുട്ടിയെയും പഠിക്കാൻ വിട്ടിട്ടില്ല.

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ശിശുസംരക്ഷണസമിതിക്ക് സി.ഡബ്‌ള്യു.സി. അധ്യക്ഷൻ ഷാജേഷ് ഭാസ്‌കർ നിർദ്ദേശംനൽകി. സിറ്റിങ്ങിൽ അംഗങ്ങളായ കെ.പി. തനൂജാബീഗം, ധനദാസ്, ഷഹനാസ്ബീഗം, ഷീന എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP