Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഡംബരക്കാറിൽ അഭ്യാസം നടത്തിയത് സുരക്ഷിതമല്ലാത്ത കോർട്ടിന്റെ വശങ്ങളിൽ വിദ്യാർത്ഥികളെ നിറുത്തി; കാർ വട്ടം കറക്കി ഡോക്ടർ 'ഷോ' നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചത് രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികളെ; ഒരാൾക്ക് തുടയെല്ലിന് സാരമായ പൊട്ടൽ; പരാതിയില്ലാത്തതിനാൽ സ്വമേധയാ കേസെടുത്തെന്ന് പൊലീസ്

ആഡംബരക്കാറിൽ അഭ്യാസം നടത്തിയത് സുരക്ഷിതമല്ലാത്ത കോർട്ടിന്റെ വശങ്ങളിൽ വിദ്യാർത്ഥികളെ നിറുത്തി; കാർ വട്ടം കറക്കി ഡോക്ടർ 'ഷോ' നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചത് രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികളെ; ഒരാൾക്ക് തുടയെല്ലിന് സാരമായ പൊട്ടൽ; പരാതിയില്ലാത്തതിനാൽ സ്വമേധയാ കേസെടുത്തെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : മോട്ടാർ എക്‌സ്‌പോയുടെ ഭാഗമായി കൊല്ലത്തെ സ്വകാര്യ എൻജിനീയറിങ് കോളേജിൽ നടന്ന ഷോയ്ക്കിടെ ആഡംബരക്കാർ നിയന്ത്രണം വിട്ട് ഇടിച്ചത് രണ്ടു വിദ്യാർത്ഥികളെ. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ചങ്ങനാശേരി സ്വദേശിയും ഡോക്ടറുമായ ഉണ്ണികൃഷ്ണനാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. അപകടത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സാരമായി പരുക്കേറ്റിരുന്നു.

ഇവർ ഡോക്ടർക്കെതിരെ മൊഴി നൽകുന്നില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിസവം വൈകുന്നേരം നാലരയോടെയാണ് സംഭവം. നഗരമധ്യത്തിലുള്ള സ്വകാര്യ എൻജിനീയറിങ് കോളേജിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടാണ് മോട്ടോർ ഷോ നടത്തുന്നതിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ഏതാനും ദിവസമായി കോളേജിൽ മോട്ടോർ ഷോ നടന്നു വരികയായിരുന്നു. ആഡംബര കാർ വട്ടം തിരിച്ചുള്ള അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട് ഇടിച്ച് എൻജിനീയറിങ് വിദ്യാർത്ഥികളായ വൈശാഖ് ചന്ദ്രൻ, റോഷൻ എന്നീ വിദ്യാർത്ഥികൾക്കാണു പരുക്കേറ്റത്. ഒരു വിദ്യാർത്ഥിയുടെ തുടയെല്ല് പൊട്ടി. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ഇരുവരും അപകടനില തരണം ചെയ്തു.

ക്യാംപസിനുള്ളിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിലുണ്ടായ അപകടത്തെപ്പറ്റി കോളജ് മാനേജ്‌മെന്റോ അപകടത്തിൽപ്പെട്ടവരൊ ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല. അഭ്യാസം നടത്തിയത് അനുമതി വാങ്ങാതെയാണെന്നാണ് വിവരം. ഇതിനും അപകടകരമായി വാഹനം ഓടിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡോക്ടർ ഉപയോഗിച്ച ആഡംബരക്കാർ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന ചങ്ങനാശേരി സ്വദേശിയും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ ഉണ്ണിക്കൃഷ്ണൻ ഒളിവിലാണ്.

കോളേജിൽ അഭ്യാസ പ്രകടനം നടത്തിയത് സുരക്ഷിതമല്ലാതെ കോർട്ടിന്റെ വശങ്ങളിൽ വിദ്യാർത്ഥികളെ നിർത്തിയാണ് പറയുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയതിന് പൊലീസ് വിദ്യാർത്ഥികളെ താക്കീത് ചെയ്തിരുന്നു. വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുമ്പോൾ പൊലീസിൽ നിന്നോ മോട്ടോർ വാഹന വകുപ്പിൽ നിന്നോ മുൻകൂർ അനുമതി നേടണമെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നുമാണു ചട്ടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP