Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടാക്‌സികളിലെ 'ചൈൽഡ് ലോക്കിന്' കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ 'കത്രിക പൂട്ട്' ; ചൈൽഡ് ലോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന പരാതിക്ക് പിന്നാലെ നീക്കം ചെയ്യാൻ തീരുമാനം; നിർദ്ദേശം സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷയെ കരുതി; കുട്ടികളെയടക്കം തട്ടിക്കൊണ്ട് പോകുന്നവർക്ക് ചൈൽഡ് ലോക്ക് സഹായകരമാകുന്നുണ്ടെന്നും പരാതി

ടാക്‌സികളിലെ 'ചൈൽഡ് ലോക്കിന്' കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ 'കത്രിക പൂട്ട്' ; ചൈൽഡ് ലോക്ക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന പരാതിക്ക് പിന്നാലെ നീക്കം ചെയ്യാൻ തീരുമാനം; നിർദ്ദേശം സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷയെ കരുതി;  കുട്ടികളെയടക്കം തട്ടിക്കൊണ്ട് പോകുന്നവർക്ക് ചൈൽഡ് ലോക്ക് സഹായകരമാകുന്നുണ്ടെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: നിരത്തുകളിലോടുന്ന ടാക്‌സികളിൽ ഇനി ചൈൽഡ് ലോക്ക് പടിക്ക് പുറത്ത്. കേന്ദ്ര മോട്ടോർ വാഹന വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ടാക്‌സികളിലെ ചൈൽഡ് ലോക്ക് രാജ്യത്ത് പലയിടങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഉടൻ നീക്കം ചെയ്യണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കാറുകളിൽ യാത്ര ചെയ്യുന്ന കുട്ടികൾ വാതിൽ സ്വയം തുറക്കുന്നത് വഴി പുറത്തേക്ക് തെറിച്ചു വീഴാനുള്ള സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ചൈൽഡ് ലോക്ക് സംവിധാനം മിക്ക കാറുകളിലും ഘടിപ്പിച്ചിരിക്കുന്നത്. ഉള്ളിൽനിന്ന് ചെറിയ ബട്ടൺ അമർത്തി വാതിലടച്ചാൽ പിന്നെ വാതിൽ കാറുനുള്ളിൽ നിന്നും തുറക്കാനാവില്ല. പുറത്തുനിന്നു മാത്രമേ തുറക്കാനാവൂ. അതുകൊണ്ടുതന്നെ ടാക്‌സിയടക്കമുള്ള എല്ലാ കാറുകളിലും ചൈൽഡ് ലോക്ക് നേരത്തേ നിർബന്ധമാക്കിയിരുന്നു. നിരത്തിലിറങ്ങുന്ന ആഡംബര കാറുകളിലടക്കം ഇപ്പോൾ ചൈൽഡ് ലോക്ക് സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യത്ത്  പലയിടങ്ങളിലും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ കുറ്റവാളികൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് തീരുമാനം മാറ്റിയത്. സ്ത്രീകളെ ഉപദ്രവിക്കാനും ഇത് സൗകര്യമൊരുക്കുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

യാത്രക്കാർ വാഹനത്തിൽ കയറുമ്പോൾ അവരറിയാതെ ചൈൽഡ് ലോക്ക് ബട്ടൺ അമർത്തിയാൽ അവർക്ക് ഒരു കാരണവശാലും പുറത്തിറങ്ങാനാവില്ലെന്നതാണ് പ്രശ്നം. ഈ സാഹചര്യത്തിൽ ടാക്‌സികളിൽനിന്ന് ഈ പൂട്ട് ഉടൻ നീക്കണമെന്നാണ് മന്ത്രാലയം എല്ലാ ഗതാഗത കമ്മിഷണർമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ജൂലായ് ഒന്നു മുതൽ നിയമം നടപ്പാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP