Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിയ ഖലീഫയും സണ്ണി ലിയോണുമുൾപ്പടെ ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന 'താര സൗന്ദര്യ പ്രതിഭ'കൾ ഉടൻ ബസിൽ നിന്നിറങ്ങണേ ; ടൂറിസ്റ്റ് ബസുകളിലെ കാരിക്കേച്ചർ സ്റ്റിക്കറുകളെ ഉടൻ പടിക്കു പുറത്താക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം; പതിനായിരങ്ങൾ മുടക്കി ഒട്ടിച്ച സ്റ്റിക്കറുകൾക്ക് ഇനി ആയുസ് ദിവസങ്ങൾ മാത്രം

മിയ ഖലീഫയും സണ്ണി ലിയോണുമുൾപ്പടെ ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന 'താര സൗന്ദര്യ പ്രതിഭ'കൾ ഉടൻ ബസിൽ നിന്നിറങ്ങണേ ; ടൂറിസ്റ്റ് ബസുകളിലെ കാരിക്കേച്ചർ സ്റ്റിക്കറുകളെ ഉടൻ പടിക്കു പുറത്താക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം; പതിനായിരങ്ങൾ മുടക്കി ഒട്ടിച്ച സ്റ്റിക്കറുകൾക്ക് ഇനി ആയുസ് ദിവസങ്ങൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : താര സൗന്ദര്യത്തിന്റെ പര്യായമായ സണ്ണി ലിയോണും മിയ ഖലീഫയും ഉൾപ്പടെയുള്ള താര റാണിമാരും രാജാക്കന്മാരും ഇനി ടൂറസ്റ്റ് ബസുകളുടെ ചുവരിൽ ഇടം പിടിക്കില്ല. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന ഇത്തരം കാരിക്കേച്ചർ സ്റ്റിക്കറുകളെ പടിക്കു പുറത്താക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. ഇത്തരം സ്റ്റിക്കറുകൾ മൂലം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് വകുപ്പിന്റെ പുത്തൻ നീക്കം. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ താരങ്ങളുടേയും മറ്റും ഇത്തരം സ്റ്റിക്കറുകൾ ടൂറിസ്റ്റ് ബസുകളിൽ സ്ഥിരമായി ഇടം പിടിക്കുന്ന ഒന്നായി മാറിയിരുന്നു. ഇതോടെയാണ് ബസുകളിലെ കാരിക്കേച്ചറുകളും ബഹുവർണ ചിത്രങ്ങളും നീക്കം ചെയ്യാൻ ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയത്. ഇതോടെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കടക്കം 'ബസിൽ നിന്നും' ഇറങ്ങി കൊടുക്കേണ്ടി വരും.

ടൂർ പോകാൻ ബസ് ബുക്ക് ചെയ്യുന്ന കോളജ് വിദ്യാർത്ഥികളെ ആകർഷിക്കാനാണ് പെയിന്റിങ്ങുകളിൽ മാറ്റം കൊണ്ടു വന്നത്. സാധാരണ പെയിന്റിങ്ങിനു പുറത്ത് സിനിമ താരങ്ങളുടെയും വിവിധ കാർട്ടൂൺ കഥാപാത്രങ്ങളെയും വരച്ചായിരുന്നു ആദ്യ മാറ്റം. പക്ഷേ 2 വർഷമായി കാരിക്കേച്ചറുകളിലേക്ക് ഇതു മാറി. കാരിക്കേച്ചറുകളുടെ സ്റ്റിക്കർ ഒട്ടിക്കലാണ് ഇപ്പോൾ ട്രെൻഡ്. ഇവ ഇളക്കി മാറ്റാവുന്നതാണ്. 10,000 മുതൽ 25,000 വരെയാണ് കാരിക്കേച്ചറുകൾ വരയ്ക്കുന്നതിനുള്ള ചെലവ്.

പെയിന്റിങ്ങിന് 1.50 ലക്ഷം വരെയും. അതു വരെ പെയിന്റിങ് മാത്രമുണ്ടായിരുന്ന വിനോദ സഞ്ചാര ബസുകളെ 5 വർഷം മുൻപാണു ഫാഷൻ തരംഗം പിടികൂടിയത്. പരിശോധന നടത്തി സ്റ്റിക്കറുകൾ ഇളക്കാനുള്ള നടപടിക്കു സാധ്യതയില്ല. അടുത്ത ടെസ്റ്റിന്റെ തീയതി വരെ കാത്തിരിക്കാനാണു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ബസ് ഉടമകൾക്ക് അതു വരെ സാവകാശം അനുവദിക്കുമെന്നു ആർടിഒ വി.സജിത്ത് പറഞ്ഞു. അപകട സാധ്യതയുള്ളവ നീക്കം ചെയ്യേണ്ടി വരും. അല്ലാത്ത സ്റ്റിക്കറുകൾ ഇളക്കാനാവില്ലെന്നു നിർബന്ധം പിടിച്ചാൽ സ്‌ക്വയർ സെന്റീമീറ്ററിന് 20 രൂപ നിരക്കിൽ ഫീസ് ഈടാക്കി അനുമതി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP