Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ വാഹനങ്ങൾക്കും ഇനി രക്ഷയില്ല; വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം ഒട്ടിക്കാനും കർട്ടനിട്ട് മറയ്ക്കാനും പാടില്ല; കർശന നടപടികളുമായി മോട്ടാർ വാഹന വകുപ്പ്

സർക്കാർ വാഹനങ്ങൾക്കും ഇനി രക്ഷയില്ല; വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം ഒട്ടിക്കാനും കർട്ടനിട്ട് മറയ്ക്കാനും പാടില്ല; കർശന നടപടികളുമായി മോട്ടാർ വാഹന വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം പതിപ്പിക്കുന്നതിനും കാഴ്ച മറയ്ക്കുന്ന രീതിയിൽ കർട്ടനോ മറ്റേതെങ്കിലും സാമഗ്രികളോ സ്ഥാപിക്കുന്നതിനുമെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സർക്കാർ വാഹനങ്ങൾക്കും ബാധകമാക്കിയ നിർദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.

വാഹനങ്ങളുടെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള വിൻഡ്‌സ്‌ക്രീൻ ഗ്ലാസുകൾ 70 ശതമാനത്തിൽ കുറയാതെ കാഴ്ച ലഭിക്കുന്ന വിധത്തിൽ സുതാര്യമായിരിക്കണം. ഡോർ ഗ്ലാസുകൾ 50 ശതമാനത്തിൽ കുറയാതെയും കാഴ്‌ച്ച ലഭിക്കുന്ന തരത്തിലായിരിക്കണം. മോട്ടോർ വാഹന നിയമത്തിൽ നിർദേശിച്ചിട്ടുള്ളതു പ്രകാരമുള്ള സിഗ്‌നലിങ്, ഡയറക്ഷൻ ഇൻഡിക്കേറ്ററുകൾ, റിഫ്‌ളക്ടറുകൾ, റിഫ്‌ളക്ടീവ് ടേപ്പുകൾ, ലാന്പുകൾ, പാർക്കിങ് ലൈറ്റുകൾ എന്നിവയും നിർബന്ധമായി ഉണ്ടായിരിക്കണം. വിനയിൽ ടിന്റ് ഫിലിം ഉപയോഗിച്ച് ലൈറ്റുകളും റിഫ്‌ളക്ട്ടറുകളും ആകർഷണീയമാക്കുന്നതും അനുവദിക്കില്ല. എൽഇഡി ബാർ ലൈറ്റുകൾ, എൽഇഡി ഫ്‌ളെക്‌സിബിൾ സ്ട്രിപ്പ് ലൈറ്റുകൾ, വാഹനത്തിന്റെ തനതല്ലാത്ത ഹാലജൻ ഡ്രൈവിങ് ലാന്പുകൾ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.

കെഎസ്ആർടിസി, കെയുആർടിസി എന്നിവ അടക്കമുള്ള വാഹനങ്ങളിൽ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെയോ കാൽനടയാത്രക്കാരുടെയോ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും എഴുത്തുകളും പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP