Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോട്ടോർ വാഹനപണിമുടക്കിൽ കോഴിക്കോട് നിശ്ചലമായി; ഗതാഗതം സ്തംഭിച്ചു; വാഹനം തടയലും വാക്കേറ്റവും; കർണാടക ആർ.ടി.സിയും തടഞ്ഞ് സമരാനുകൂലികൾ; ഹർത്താൽ പ്രതീതിയായി കോഴിക്കോട് നഗരം

മോട്ടോർ വാഹനപണിമുടക്കിൽ കോഴിക്കോട് നിശ്ചലമായി; ഗതാഗതം സ്തംഭിച്ചു; വാഹനം തടയലും വാക്കേറ്റവും; കർണാടക ആർ.ടി.സിയും തടഞ്ഞ് സമരാനുകൂലികൾ; ഹർത്താൽ പ്രതീതിയായി കോഴിക്കോട് നഗരം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; മോട്ടോർവാഹന തൊഴിലാളികൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണം. വാഹന പണിമുടക്ക് ഹർത്താൽ പ്രതീതിയാണ് സൃഷ്ടിച്ചത്. രാവിലെ കർണാടകയുടെ ബസുകൾ സമരാനുകൂലികൾ തടഞ്ഞതൊഴിച്ചാൽ മറ്റു അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ഇന്നലെ ബാംഗ്ലൂരിൽ നിന്ന് വന്ന ബസ് ഇന്ന് രാവിലെ തിരിച്ചുപോകാനുള്ള നീക്കത്തിനിടെയാണ് സമരാനുകൂലികൾ തടഞ്ഞത്. പിന്നീട് കർണാടക ആർ.ടി.സി അധികൃതരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് നിർത്തുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച പണിമുടക്കായതിനാൽ തന്നെ സാധാരണ പണിമുടക്ക് ദിവസങ്ങളിൽ കാണുന്നത് പോലെ ബസ്റ്റാന്റുകളിലോ റയിൽവെ സ്റ്റേഷനുകളിലോ കുടങ്ങുക്കിടക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങിയവർക്ക് മാത്രമാണ് ചെറിയ ബുദ്ധിമുട്ടനുഭവപ്പെട്ടത്.

ഇവിരിൽ പലരും സ്വാകാര്യ വാഹനങ്ങൾ പ്രയോജനപ്പെടുത്തി. അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പൊലീസും സന്നദ്ധ സേവകരും രംഗത്തുണ്ടായിരുന്നു. റയിൽവെ സ്റ്റേഷനിൽ രാവിലെ അൽപം തിരക്കുണ്ടായതൊഴിച്ചാൽ ഇതുവരെ സ്ഥിതിഗതികൾ ശാന്തമാണ്. റെയിൽ സറ്റേഷനിൽ വന്നിറങ്ങുന്ന മെഡിക്കൽ കോളേജിലേക്കുള്ള രോഗികളെ കൊണ്ടുപോകാൻ രണ്ടു ബസുകളാണ് പൊലീസ് തയ്യാറാക്കിയിരുന്നത്. ഒന്ന് മലാപറമ്പ് വഴിയും, രണ്ടാമതൊന്ന് തൊണ്ടയാട് ബൈപാസ് വഴിയുമാണ് മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തിയത്. നിരത്തിലിറങ്ങിയ കാറുകളും ബൈക്കുകളും ഉൾപെടെയുള്ള സ്വകാര്യ വാഹനങ്ങളിലും പൊലീസ് ആളുകളെ കയറ്റിവിടുന്നുണ്ട്.

സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും കുറവായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലയിടത്തും പ്രവർത്തിച്ചിട്ടില്ല. മിഠായിത്തെരുവിലും കോഴിക്കോട് നഗരത്തിലും ആളൊഴിഞ്ഞ പ്രതീതിയായരുന്നു. കടകൾ മുക്കാൽ ഭാഗവും തുറന്നില്ല. ഓണവും ബക്രീദും പ്രമാണിച്ചുള്ള വ്യാപാരം തുടങ്ങുന്ന സമയമായിട്ടുപോലും നഗരത്തിലിന്ന് ആരെയും കണ്ടില്ല. മിഠായിത്തെരുവിലെ തെരുവ് കച്ചവടക്കാരും ഇന്നില്ലായിരുന്നു. ടൗൺഹാളിന് സമീപത്തെ ഖാദിബോർഡിന്റെ പ്രത്യേക ഓണം ബക്രീദ് ഔട്ട്ലെറ്റ് ഇന്നും പ്രവർത്തിച്ചു. എന്നാൽ ആളുകൾ കുറവായിരുന്നു. കണ്ണൂരിൽ നിന്നുള്ള പരശുറാം എക്സപ്രസിൽ ഇന്ന് പതിവിൽ വിപരീതമായി എല്ലാവർക്കും ഇരിക്കാനുള്ള സീറ്റുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു.

സാധാരണ ഈ ട്രെയിനിൽ കോഴിക്കോട്ടേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതായിരുന്നു. ഇന്ന് സാധാരണ വരുന്ന തൊഴിലാളികളെല്ലാം ലീവായിരുന്നതാണ് എല്ലാവർക്കും ഇരിപ്പിടം കിട്ടാനുള്ള കാരണം.മൊഫ്യൂസൽ ബസ് സറ്റാന്റും കെഎസ്ആർടിസി ബസ് സ്റ്റാന്റും ആളൊഴിഞ്ഞ നിലയിലായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ സമരാനുകൂലികൾ ബസ് സ്റ്റാൻഡ്് പരിസരത്ത് പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നഗരത്തിലും പ്രകടനം നടത്തി. പാളയം സ്റ്റാന്റിൽ മാർക്കറ്റിലേക്കെത്തിയ ആളുകളുണ്ടായിരുന്നതൊഴിച്ചാൽ യാത്രക്കാരാരുമില്ലായിരുന്നു. പണിമുടക്ക് കാരണം റോഡിൽ തിരക്കൊഴഞ്ഞതിനാൽ ജപ്പാൻകുടവെള്ള പദ്ധതിയുടെ പൈപ്പ്പൊട്ടി കുഴികൾ രൂപപ്പെട്ടയിടങ്ങളിൽ വാട്ടർ അഥോറിറ്റി അറ്റകുറ്റപണികൾ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP