Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു; എംഎസ്എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റിൽ

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു; എംഎസ്എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റിൽ

മലപ്പുറം: വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ട എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റിൽ. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പോസ്റ്റിട്ട ചാപ്പനങ്ങാടി വേർക്കോട്ട് അബ്ദുൽ വഹാബിനെയാണ് മലപ്പുറം പൊലീസ് അറസ്്റ്റ് ചെയ്തത്. സിപിഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്. വഹാബിന്റെ മൊബൈൽ പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് സി ഐ പ്രേംജിത്ത് പറഞ്ഞു.

'ചാപ്പനങ്ങാടിക്കാർ' എന്ന ഇരുന്നൂറ്റി അമ്പതോളം പേരുള്ള ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്. രണ്ടാഴ്ച മുമ്പ് ചാപ്പനങ്ങാടി വട്ടപ്പറമ്പിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിൽക്കയറി ആക്രമണം നടത്തിയ കേസിലും വഹാബ് പ്രതിയാണ്. സമൂഹമാധ്യമങ്ങളിലൂടെ മുമ്പും എൽ ഡി എഫ് നേതാക്കളെ വഹാബ് വ്യക്തിഹത്യ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP