Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരണാധികാരികളായെത്തിയ മുസ്ലിം ലീഗ് നേതാക്കളെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടത് എംഎസ്എഫ് നേതാക്കൾ; ആറ് പേരെ സസ്‌പെൻഡ് ചെയ്തത് അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ടിനെ തുടർന്ന്

വരണാധികാരികളായെത്തിയ മുസ്ലിം ലീഗ് നേതാക്കളെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടത് എംഎസ്എഫ് നേതാക്കൾ; ആറ് പേരെ സസ്‌പെൻഡ് ചെയ്തത് അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ടിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഭാരവാഹികളെ നിശ്ചയിക്കാനെത്തിയ നേതാക്കളെ പൂട്ടിയിട്ട വിദ്യാർത്ഥി നേതാക്കൾക്ക് സസ്‌പെൻഷൻ. ലീഗ് നേതാക്കളെ പൂട്ടിയിട്ട എംഎസ്എഫ് പ്രവർത്തകരായ മുഫീദ് റഹ്മാൻ, കെ.ടി. ജാസിം, കെ. പി. റാഷിദ്, അർഷാദ്, ഇ.കെ. ഷഫാഫ്, ഷബീർ അലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. എംഎസ്എഫിന്റെ ഭാരവാഹികളെ നിശ്ചയിക്കാനുള്ള യോഗത്തിൽ വരണാധികാരികളായെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരുമായ പി.എം. സാദിഖലി, സി.പി. ചെറിയ മുഹമ്മദ് എന്നിവരെയായിരുന്നു ഇവർ ലീഗ് ഹൗസിൽ മണിക്കൂറുകളോളം പൂട്ടിയിട്ടത്. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി.

പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും മൊഴിയെടുത്ത കമ്മീഷൻ, ചേരിതിരിഞ്ഞ് പ്രവർത്തനമുണ്ടായതായി കണ്ടെത്തുകയും കഴിഞ്ഞ ദിവസം പാണക്കാടെത്തി ഹൈദരാലി ശിഹാബ് തങ്ങൾക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശിച്ച പി.കെ. നവാസിനെ പ്രസിഡന്റായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഭാരവാഹികളെ നിശ്ചയിക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. അതിനിടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എം.സി. മായിൻ ഹാജി, പി.എം.എ. സലാം എന്നിവരെ മുസ്ലിം ലീഗ് സംസ്ഥാനസമിതി നിയോഗിച്ചത്.

മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ നേരത്തെ നീക്കിയിരുന്നു. നിഷാദ് കെ. സലീമിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. പി.കെ. ഫിറോസ് ഉൾപ്പടെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ നിഷാദിനാണെന്ന് എം.എസ്.എഫ്. പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP