Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ വിരട്ടാനാണ് തീരുമാനമെങ്കിൽ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് എംടി രമേശ്; മോദിജിയെ വിരട്ടാൻ പിണറായി ആയിട്ടില്ല; 356ാം വകുപ്പ് പ്രധാനമന്ത്രിയുടെ കൈയിൽ ഭദ്രമാണ് എന്ന കാര്യം പിണറായി മനസിലാക്കിയാൽ നന്ന്; പിണറായിയെ വിരട്ടാൻ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ധാരളമെന്നും രമേശ്

മോദിയെ വിരട്ടാനാണ് തീരുമാനമെങ്കിൽ പിന്നെ പിണറായി മുഖ്യമന്ത്രി  സ്ഥാനത്ത് ഉണ്ടാവില്ലെന്ന് എംടി രമേശ്; മോദിജിയെ വിരട്ടാൻ പിണറായി ആയിട്ടില്ല; 356ാം വകുപ്പ് പ്രധാനമന്ത്രിയുടെ കൈയിൽ ഭദ്രമാണ് എന്ന കാര്യം പിണറായി മനസിലാക്കിയാൽ നന്ന്; പിണറായിയെ വിരട്ടാൻ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ധാരളമെന്നും രമേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.മോദിയെ വിരട്ടാൻ തീരുമാനിച്ചാൽ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്നും അക്കാര്യം മനസിലാക്കിയാൽ നന്നെന്നും എം ടി രമേശ്. നരേന്ദ്ര മോദിജിയെ വിരട്ടാൻ പിണറായി വിജയൻ ആയിട്ടില്ല. 356ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിൽ ഭദ്രമാണ് എന്ന കാര്യം പിണറായി വിജയൻ മനസിലാക്കിയാൽ നന്ന്. ഈ വകുപ്പ് പ്രയോഗിക്കാൻ വലിയ പ്രയാസം ഒന്നും ഇല്ല. പിണറായിയെ വിരട്ടാൻ സംസ്ഥാന ബിജെപി അധ്യക്ഷൻ ധാരാളം മതിയെന്നും എം ടി രമേശ് പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ബിജെപി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം ടി രമേശ്.സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഈ ഗവർമെന്റ് അധികകാലം ഇങ്ങനെ പോകില്ല. എല്ലാ കാലത്തും ബിജെപി ആർഎസ്എസ് പ്രവർത്തകരെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട.

അടിയന്തരവാസ്ഥക്കാലത്ത് തങ്ങളെ പീഡിപ്പിച്ചവർ ജയിലറകൾക്കുള്ളിലാണ് പോയത്. ഇന്ന് 55 വയസ് കഴിഞ്ഞ് വിരമിക്കുമ്പോൾ നിങ്ങൾ സാധാരണക്കാരാണ് പുറത്തുവരുന്നതെന്ന് ഓർക്കുന്നത് നന്നെന്നും പൊലീസുകാരോടായി എം ടി രമേശ് പറഞ്ഞു. സാധാരണക്കാരാകുമ്പോൾ ജനം നിങ്ങളെ സാധാരണക്കാരെപ്പോലെ കൈകാര്യം ചെയ്യും. അതിനാൽ മാറിയ സാഹചര്യത്തിൽ ബിജെപിയിൽ ചേരാൻ ഇവർ തിരക്കുകൂട്ടുകയാണെന്നും എം ടി രമേശ് പറഞ്ഞു.സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസിൽ നിന്നും അധികം ആനുകൂല്യം ഒന്നും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എം ടി രമേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP