Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ മിന്നു ചാർത്തിയത് ഉത്തർപ്രദേശുകാരിയായ വ്യാപാര കുടുംബത്തിലെ അംഗത്തെ; വധു ഷഫഖ് ഖാസിമിന് ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് പോവേണ്ടതിനാൽ അടിയന്തരമായി വിവാഹം നടത്തിയപ്പോൾ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ഒന്നര വർഷം നീണ്ടു നിന്ന പ്രണയത്തിന് ശുഭമാംഗല്യം

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ മിന്നു ചാർത്തിയത് ഉത്തർപ്രദേശുകാരിയായ വ്യാപാര കുടുംബത്തിലെ അംഗത്തെ; വധു ഷഫഖ് ഖാസിമിന് ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് പോവേണ്ടതിനാൽ അടിയന്തരമായി വിവാഹം നടത്തിയപ്പോൾ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ഒന്നര വർഷം നീണ്ടു നിന്ന പ്രണയത്തിന് ശുഭമാംഗല്യം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് : നിയമസഭാഗത്തിന്റെ നിറങ്ങൾ നിറഞ്ഞ നിക്കാഹ്. അതായിരുന്നു പട്ടാമ്പി എംഎൽഎ എം. മുഹമ്മദ് മുഹസിന്റെ വിവാഹ ദിനത്തിൽ ഏവരും കണ്ടത്. ഒന്നര വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുപി സ്വദേശിനിയായ യുവതിയെ മുഹസിൻ ജീവിത സഖിയാക്കിയത്. ഉത്തർപ്രദേശിലെ ബൽറാംപുരിലെ വ്യാപാരി കുടുംബത്തിലെ പരേതനായ ഖാസിം ഹുസൈന്റെ മകൾ ഷഫഖ് ഖാസിമാണ് വധു.

യൂറോപ്പിൽ പിഎച്ച്ഡി ചെയ്യാൻ ഷഫഖിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഈ മാസം 31ന് പുറപ്പെടണം. അതുകൊണ്ട് തന്നെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. ബൽറാംപൂരിൽ വച്ചായിരുന്നു വിവാഹം.

ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് എംഫിൽ പൂർത്തിയാക്കിയ ഷഫഖ് ഖാസിം ന്യൂഡൽഹി നാഷനൽ ഫിസിക്കൽ ലബോറട്ടറിയിൽ കുറച്ചുകാലം ജോലിചെയ്തു. ജെഎൻയുവിലെ തീപ്പൊരി നേതാവായിരുന്ന മുഹസിൻ സിപിഐ എംഎൽഎയാണെങ്കിലും, വധു എംഎൽഎമാർ ഉൾപ്പെടെ സമാജ്‌വാദി പാർട്ടി നേതാക്കളുള്ള കുടുംബത്തിൽനിന്നാണ്. പട്ടാമ്പി കാരക്കാട് പുത്തൻപീടിയക്കൽ അബൂബക്കർ ഹാജിയുടെയും ജമീല ബീഗത്തിന്റെയും മകനാണ് മുഹസിൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP