Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നസെന്റ് നടപ്പാക്കിയ വികസനം വിശ്വസിക്കാൻ ആവാത്തത് കോൺഗ്രസുകാർ അഴിമതിക്കാർ ആയതിനാൽ; കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ നടക്കുന്നത് അഴിമതി രഹിത ഭരണം; കോൺഗ്രസുകാരനായ സലീംകുമാർ പ്രളയത്തിൽ കുടുങ്ങി കിടന്നപ്പോൾ അന്വേഷിക്കാൻ പോലും മിനക്കെടാത്തവരാണ് കോൺഗ്രസുകാർ: ഇന്നസെന്റിന് പ്രചരണം കൊഴുപ്പിക്കാൻ ചാലക്കുടിയിലെത്തി മുകേഷ്

ഇന്നസെന്റ് നടപ്പാക്കിയ വികസനം വിശ്വസിക്കാൻ ആവാത്തത് കോൺഗ്രസുകാർ അഴിമതിക്കാർ ആയതിനാൽ; കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ നടക്കുന്നത് അഴിമതി രഹിത ഭരണം; കോൺഗ്രസുകാരനായ സലീംകുമാർ പ്രളയത്തിൽ കുടുങ്ങി കിടന്നപ്പോൾ അന്വേഷിക്കാൻ പോലും മിനക്കെടാത്തവരാണ് കോൺഗ്രസുകാർ: ഇന്നസെന്റിന് പ്രചരണം കൊഴുപ്പിക്കാൻ ചാലക്കുടിയിലെത്തി മുകേഷ്

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: കോൺഗ്രസ്സുകാർ അഴിമതിക്കാരായതുകൊണ്ടാണ് ഇന്നസെന്റ് മുൻകയ്യെടുത്ത് നടപ്പാക്കിയ വികസന പദ്ധതികൾ അവർക്ക് വിശ്വസിക്കാനാവാത്തതെന്ന് മുകേഷ്. കൊരട്ടി ജംഗ്ഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു ഇടത് എംഎൽഎയും നടനുമായ അദ്ദേഹം. കോൺഗ്രസ് എംഎൽഎമാരായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലെന്ന് അവർക്കു തന്നെയറിയാം.

ഇന്നസെന്റ് അഴിമതിക്കാരനല്ലാത്തതുകൊണ്ടാണ് ഇത് സാധിച്ചത്. പതിനേഴു വർഷം സിനിമാതാരങ്ങളുടെ സംഘടനയുടെ അചഞ്ചലനായ പ്രസിഡന്റായിരുന്നു അദ്ദേഹം. എംപി ആയപ്പോൾ സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും സ്ഥാനമൊഴിയരുതെന്ന് അദ്ദേഹത്തോട് ഏറെ നിർബന്ധിച്ചു.

അത്രയക്കും വിശ്വസിക്കാവുന്ന ആളും യോഗ്യനും കാര്യപ്രാപ്തനുമാണ് ഇന്നസെന്റ്. കഴിഞ്ഞ മൂന്നു വർഷമായി തീർത്തും അഴിമതിരഹിതമായ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. നിലപാടുകളും അച്ചടക്കവുമുള്ള പാർട്ടിയുടെ നേതൃത്വത്തിലാണ് കേരള ഭരണം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്ര്ഖ്യാപിച്ച് വൈകാതെ തന്നെ ഒറ്റക്കെട്ടായി ഇരുപത് സ്ഥാനാർത്ഥികളേയും ഇടതുപക്ഷത്തിന് പ്രഖ്യാപിക്കാനായത്. എന്നാൽ ഒരു അഭിപ്രായ സ്ഥിരതയും ഇല്ലാത്തവരാണ് കോൺഗ്രസ്സുകാരെന്ന് അവരുടെ സ്ഥാനാർത്ഥി നിർണയം തെളിയിച്ചു.

ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനായ തന്റെ സഹപ്രവർത്തകൻ സലിംകുമാർ പ്രളയസമയത്ത് നാൽപ്പതോളം അയൽവാസികളുമായി വീട്ടിൽ കുടുങ്ങിക്കിടന്നപ്പോൾ ഫോൺ ചെയ്ത് അന്വേഷിക്കാൻ പോലും കോൺഗ്രസ്സുകാർ മെനക്കെട്ടില്ലെന്നും അവരെ രക്ഷിക്കാൻ വള്ളമയച്ചത് സിപിഎംകാരായിരുന്നെന്നും മുകേഷ് പറഞ്ഞു. അതാണ് ഇടതുപക്ഷ സംസ്‌കാരം. നമ്മളെ ആരു ഭരിക്കണം എന്തുകൊണ്ട് ഭരിക്കണം എന്ന ചോദ്യം പോലെ പ്രധാനമാണ് നമ്മളെ ആരു ഭരിക്കരുത്, എന്തുകൊണ്ട് ഭരിക്കരുത് എന്ന ചോദ്യവും. - മുകേഷ് പറഞ്ഞു.

എൽഡിഎഫ് നേതാക്കളായ യു പി ജോസഫ്, ബി ഡി ദേവസി എംഎൽഎ, കെ ആർ വിജയ, യൂജിൻ മോറേലി തുടങ്ങിയവരും പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP