Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയെങ്കിലും ഒളിച്ചോട്ടം നിർത്തി തോറ്റത് എന്ത്‌കൊണ്ടെന്ന് ഉൾക്കൊള്ളാൻ തയ്യാറാകു; ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് ജനം തള്ളിയെന്ന് പിണറായിക്കും കൂട്ടർക്കും ഇപ്പോഴും മനസ്സിലായില്ല; മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ പാർട്ടി അണികളെ പോലും അകറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇനിയെങ്കിലും ഒളിച്ചോട്ടം നിർത്തി തോറ്റത് എന്ത്‌കൊണ്ടെന്ന് ഉൾക്കൊള്ളാൻ തയ്യാറാകു; ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് ജനം തള്ളിയെന്ന് പിണറായിക്കും കൂട്ടർക്കും ഇപ്പോഴും മനസ്സിലായില്ല; മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ പാർട്ടി അണികളെ പോലും അകറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ സസ്യസന്ധവും വസ്തുനിഷ്ടവുമായ രാഷ്ട്രീയ വിലയിരുത്തൽ നടത്തുന്നതിന് പകരം യാഥാർത്ഥ്യങ്ങളിൽ നിന്നും സിപിഎം ഒളിച്ചോട്ടം നടത്തിയതായിട്ടാണ് സംസ്ഥാന സമിതിക്ക് ശേഷം സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തലിലൂടെ പ്രകടമാകുന്ന സൂചനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ശബരിമല വിഷയത്തിൽ സിപിഎമ്മും എൽ.ഡി.എഫ് സർക്കാരും എടുത്ത നിലപാട് കേരളീയ സമൂഹം പാടെ തിരസ്‌കരിച്ചുവെന്ന സത്യസന്ധമായ രാഷ്ട്രീയ നിലപാടാണ് സിപിഎം ഉൾക്കൊള്ളേണ്ടിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഓരോ പ്രസ്താവനയും ആയിരകണക്കിന് പാർട്ടി പ്രവർത്തകരെപ്പോലും പാർട്ടിവിരുദ്ധ നിലപാട് സ്വീകരിക്കാൻ നിർബന്ധിതമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് കേന്ദ്രത്തിൽ മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ വികാരം മാത്രമല്ല പിണറായി സർക്കാർ ഓരോ ജനകീയ പ്രശ്നങ്ങളിലും സ്വീകരിച്ച നിലപാടുകളുടെയും ആത്മാർത്ഥയില്ലാത്ത നടപടികളുടെയും വിലയിരുത്തൽ കൂടിയാണ്. ബിജെപിയും സംഘപരിവാർ ശക്തികളും ചതിച്ച ഹിന്ദുവിശ്വാസികൾക്ക് പുറമെ ന്യൂനപക്ഷവിഭാഗങ്ങളും ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ സഹായിക്കാൻ തീരുമാനിച്ചു.

തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ സി.പിഎമ്മിന് മാത്രമാണ് ഇപ്പോഴും ഇതൊന്നും മനസിലാകാത്തത്. കൂടാതെ മുഖ്യമന്ത്രിയുടെ അഹന്തയും ധാർഷ്ഠ്യവും കലർന്ന രാഷ്ട്രീയം സിപിഎമ്മിനെ പ്രതീകൂലമായി ബാധിച്ചുവെന്ന് പറയാനുള്ള ചങ്കൂറ്റം സംസ്ഥാന കമ്മിറ്റിയിലെ ഒരംഗം പോലും കാണിച്ചില്ലായെന്നതാണ് കേരളത്തിലെ സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സിപിഎമ്മിന്റെ സംസ്ഥന കമ്മിറ്റിയിൽ പോലും സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ മുന്നിൽ മുട്ടിടിച്ച് നിൽക്കുന്ന നേതൃത്വമായി സിപിഎം മാറി. കേരളത്തിലെ യഥാർത്ഥ കമ്യൂണിസ്റ്റുകളും കേരളീയ പൊതുസമൂഹവും ഇത് നന്നായി വിലയിരുത്താൻ തയ്യാറാകണം. ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി വിലയിരുത്തുന്ന കാര്യത്തിൽ സിപിഎം അഖിലേന്ത്യതലത്തിലും ദയനീയമായി പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഉടനീളം സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP