Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണിക പരീക്ഷണശാലയിൽ തെളിവെടുക്കാൻ തമിഴ്‌നാട് വനം സെക്രട്ടറി അതീവരഹസ്യമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ; കേരളം വിവരം അറിഞ്ഞത് ഉദ്യോഗസ്ഥൻ പോയ ശേഷം

കണിക പരീക്ഷണശാലയിൽ തെളിവെടുക്കാൻ തമിഴ്‌നാട് വനം സെക്രട്ടറി അതീവരഹസ്യമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ; കേരളം വിവരം അറിഞ്ഞത് ഉദ്യോഗസ്ഥൻ പോയ ശേഷം

കുമളി: തേനിയിലെ പൊട്ടിപ്പുറത്ത് സ്ഥാപിക്കുന്ന കണിക പരീക്ഷണശാലയുമായി (ന്യൂട്രിനോ) ബന്ധപ്പെട്ട് തമിഴ്‌നാട് വനം സെക്രട്ടറി മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി. എന്നാൽ, സന്ദർശന ഉദ്ദേശ്യം സംസ്ഥാന അധികൃതരെ അറിയിച്ചിരുന്നില്ല. അണക്കെട്ടിൽ വന്നുപോയ ശേഷമാണ് സന്ദർശന വിവരം കേരള പൊലീസും അറിഞ്ഞത്.

പരീക്ഷണശാല അണക്കെട്ടിനും പെരിയാർ കടുവ സങ്കേതം, മേഘമല വന്യജീവി സങ്കേതം എന്നിവക്കെല്ലാം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് വനം സെക്രട്ടറി മുഹമ്മദ് നജ്മുദ്ദീനും സംഘവും സന്ദർശനം നടത്തിയത്. കണിക പരീക്ഷണശാലക്കെതിരെ പരിസ്ഥിതി പ്രവർത്തകയായ മേധാപട്കറിന്റെ നേതൃത്വത്തിൽ തേനി ജില്ലയിൽ പ്രചാരണവും സംഘടിപ്പിച്ചിരുന്നു.

ഇതേതുടർന്ന് നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കുകയും ഇത് സംബന്ധിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം തമിഴ്‌നാട് സർക്കാറിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വനം സെക്രട്ടറിയുടെ തേക്കടി, മുല്ലപ്പെരിയാർ സന്ദർശനം. തേക്കടിയിൽ വനംവകുപ്പിന്റെ സ്പീഡ് ബോട്ടിൽ തമിഴ്‌നാട് ഉദ്യോഗസ്ഥർക്കൊപ്പമാണ് ഇദ്ദേഹം അണക്കെട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP