Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടു ഷട്ടറുകൾ പൂർണ്ണമായും താഴ്‌ത്തി; അഞ്ചെണ്ണം ഒരടി മാത്രം ഉയർത്തി തമിഴ്‌നാട്ടിലേക്കും ഇടുക്കിയിലേക്കും വെള്ളം ഒഴുക്കുന്നു; എന്നിട്ടും ജലനിരപ്പ് 140 അടി തന്നെ; ഇടുക്കിയിലെ ജലനിരപ്പിലും കുറവില്ല; ഒരു ദിവസം കൂടി കനത്ത മഴ പെയ്താൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും വീണ്ടും കോപിക്കും

എട്ടു ഷട്ടറുകൾ പൂർണ്ണമായും താഴ്‌ത്തി; അഞ്ചെണ്ണം ഒരടി മാത്രം ഉയർത്തി തമിഴ്‌നാട്ടിലേക്കും ഇടുക്കിയിലേക്കും വെള്ളം ഒഴുക്കുന്നു; എന്നിട്ടും ജലനിരപ്പ് 140 അടി തന്നെ; ഇടുക്കിയിലെ ജലനിരപ്പിലും കുറവില്ല; ഒരു ദിവസം കൂടി കനത്ത മഴ പെയ്താൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും വീണ്ടും കോപിക്കും

മറുനാടൻ മലയാളി ബ്യൂറോ

കുമളി: സംസ്ഥാനത്ത് ഇന്നലെ മഴ മാറിനിന്ന പ്രകൃതമായിരുന്നു. എന്നാൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ പെയ്തു. ഇതോടെ ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് താഴാതെ നിൽക്കുന്ന അവസ്ഥയാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി തന്നെ നിലനിൽക്കുകയാണ് ഇപ്പോൾ. ഇടുക്കിയിലെ ജലനിരപ്പും ഉയർന്നു തന്നെയാണ് നിൽക്കുന്നത്.

മുല്ലപ്പെരിയാറിൽ 1400 അടിയായതോടെ സ്പിൽവേയിലെ എട്ടു ഷട്ടറുകൾ തമിഴ്‌നാട് പൂർണമായും താഴ്‌ത്തി. അഞ്ചു ഷട്ടറുകൾ ഒരടി മാത്രമാണു തുറന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഏഴിന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 6476 ഘനയടിയായി കുറഞ്ഞു. ഇതിൽ 4269 ഘനയടി സ്പിൽവേ വഴി ഇടുക്കിയിലേക്കും 2207 ഘനയടി തമിഴ്‌നാട്ടിലേക്കും തുറന്നുവിട്ടിരിക്കുകയാണ്.

വെള്ളക്കെട്ടിനെത്തുടർന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 അടി ഗാലറിയിലെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവു ശേഖരിക്കൽ മുടങ്ങി. സ്പിൽവേയിലെ ഷട്ടറുകൾ വഴി വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതാണു പ്രധാന അണക്കെട്ടിന്റെ പിൻഭാഗത്തു വലിയ വെള്ളക്കെട്ടിനു വഴിതെളിച്ചത്.

ഇടുക്കിയിലെ ജലനിരപ്പും ഉയർന്നു തന്നെ

അതേസമയം വൃഷ്ടിപ്രദേശത്തെ മഴ ഇടയ്ക്കിടെ പെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയരുന്നുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതാണ് വെള്ളം ഒഴുകിയെത്താൻ കാരണം. ഇന്നലെ രാത്രി എട്ടിനുള്ള കണക്കു പ്രകാരം 2402.22 അടിയാണു ജലനിരപ്പ്. നീരൊഴുക്കു ശക്തമായതാണു ജലനിരപ്പ് ഉയരാൻ കാരണം. 2401.60 അടിയായിരുന്നു ശനിയാഴ്ചത്തെ ജലനിരപ്പ്. വ്യാഴാഴ്ച രാത്രി എട്ടിനു ജലനിരപ്പ് 2402.2 അടിയായിരുന്നു.

2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളിൽ മൂന്നെണ്ണം തുറന്നിരിക്കുകയാണ്. ഷട്ടറുകളിലൂടെ സെക്കൻഡിൽ എട്ടു ലക്ഷം ലീറ്റർ വെള്ളമാണു കഴിഞ്ഞ ദിവസം വരെ പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇത് ഇന്നലെ രാവിലെ മുതൽ സെക്കൻഡിൽ ഏഴു ലക്ഷമായി ചുരുക്കി. അതേ സമയം സെക്കൻഡിൽ 8.15 ലക്ഷം ലീറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP