Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾ നരകയാതന അനുഭവിക്കുമ്പോൾ കോടികൾ മുഖ്യമന്ത്രിയുടെ മിനുക്കലിന്; പിണറായി മാത്രമാണ് കോവിഡിനെതിരെ ശക്തമായി പ്രവർത്തിക്കുന്നതെന്ന് ദേശീയ-അന്തർദേശീയതലത്തിൽ പ്രചരിപ്പിക്കുന്നത് സ്പ്രിങ്‌ളർ കമ്പനി എന്നും മുല്ലപ്പള്ളി

പ്രവാസികൾ നരകയാതന അനുഭവിക്കുമ്പോൾ കോടികൾ മുഖ്യമന്ത്രിയുടെ മിനുക്കലിന്; പിണറായി മാത്രമാണ് കോവിഡിനെതിരെ ശക്തമായി പ്രവർത്തിക്കുന്നതെന്ന് ദേശീയ-അന്തർദേശീയതലത്തിൽ പ്രചരിപ്പിക്കുന്നത് സ്പ്രിങ്‌ളർ കമ്പനി എന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികൾ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോൾ ഖജനാവിൽ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്ന് കെപിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച് വിദേശ പിആർ ഏജൻസിക്കുവരെ ശൂന്യമായ ഖജനാവിൽ നിന്ന് വിദേശനാണ്യത്തിൽ പണം നല്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിനും സോഷ്യൽ മീഡിയ പ്രചാരണത്തിനുമായി 12 പാർട്ടി പ്രവർത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഒരു വർഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്. അഞ്ചു വർഷത്തേക്ക് 4 കോടിയിലധികം രൂപ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്ത് സിഡിറ്റിൽ നിന്നുള്ള മൂന്നു ജോലിക്കാർ ചെയ്തിരുന്ന ജോലിയാണിത്. സിപിഎമ്മുമായി അടുത്തബന്ധം പുലർത്തുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ഒരു പിആർ കമ്പനിക്ക് ഇതുവരെ 1.10 കോടി രൂപയും കൊച്ചി ആസ്ഥാനമായ പരസ്യകമ്പനിക്ക് 60 ലക്ഷം രൂപയും നല്കിയിട്ടുണ്ട്. ബാക്കിയുള്ള വൻതുകകൾ കൊടുക്കാനിരിക്കുന്നു.

കോവിഡ് 19നെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നത് എന്ന നിലയിൽ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. സ്പ്രിങ്ളർ കമ്പനിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. ഛത്തീസ്‌ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ട്, പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തുടങ്ങിയവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അവരാരും ഇതുപോലെയുള്ള പിആർ പ്രചാരണം നടത്തുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP