Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യശാലകൾ തുറക്കാനുള്ള ആത്മാർത്ഥത പ്രവാസികളോടില്ല; കോവിഡിന്റെ മറവിൽ പണം പിരിക്കാനുള്ള ശ്രമങ്ങളാണ് പാഴ്‌സൽ മദ്യവിൽപനയും ബെവ്ക്യൂ ആപ്പും; വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പിണറായി സർക്കാരെന്നും മുല്ലപ്പള്ളി

മദ്യശാലകൾ തുറക്കാനുള്ള ആത്മാർത്ഥത പ്രവാസികളോടില്ല; കോവിഡിന്റെ മറവിൽ പണം പിരിക്കാനുള്ള ശ്രമങ്ങളാണ് പാഴ്‌സൽ മദ്യവിൽപനയും ബെവ്ക്യൂ ആപ്പും; വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പിണറായി സർക്കാരെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യശാലകൾ തുറക്കാൻ കാട്ടുന്ന ആത്മാർത്ഥത പോലും മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ടര ലക്ഷം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മടങ്ങിവരുന്ന പ്രവാസികൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.ശമ്പളമില്ലാതെ തൊഴിൽ നഷ്ടപ്പെട്ട് ഉറ്റവരുടെ അരികിലേക്ക് തിരിച്ചുവരുന്നവരാണ് പ്രവാസികളിൽ മഹാഭൂരീപക്ഷവും.

നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും അവരുടെ വിയർപ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചതെന്നും മുഖ്യമന്ത്രി പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. പ്രവാസികളോട് ഒരു കരുണയുമില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനം എടുത്തത്. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലാവാൻ സംസ്ഥാന സർക്കാരിനായില്ല. പ്രവാസികളോടുള്ള സ്നേഹം വാക്കുകളിൽ മാത്രം മുഖ്യമന്ത്രി ഒതുക്കി. വാക്കും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് പിണറായി സർക്കാർ. അതിന് മറ്റൊരുദാഹരണമാണ് മദ്യോപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം മദ്യലഭ്യത യഥേഷ്ടം ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കോവിഡിന്റെ മറവിൽ പണം പിരിക്കാനുള്ള ശ്രമങ്ങളാണ് ബാറുകൾ വഴി കൗണ്ടർ പാഴ്സൽ മദ്യവിൽപ്പനയും ബെവ് ക്യൂ ആപ് സംവിധാനവുമെല്ലാം. പണം സമ്പാദിക്കുന്ന മാർഗം മാത്രം തെരയുന്ന പിണറായി സർക്കാരിൽ നിന്നും പ്രവാസി സമൂഹം മനുഷ്യത്വം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP