Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതുമുന്നണി വിപുലീകരണം പരാജയഭീതിയാൽ; മുട്ടനാടുകളെ കൂട്ടിയിടിപ്പിക്കാൻ ശ്രമിച്ച കുറുക്കന്റെ അവസ്ഥയിലാകും സിപിഎം; എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമമെന്നും മുല്ലപ്പള്ളി

ഇടതുമുന്നണി വിപുലീകരണം പരാജയഭീതിയാൽ; മുട്ടനാടുകളെ കൂട്ടിയിടിപ്പിക്കാൻ ശ്രമിച്ച കുറുക്കന്റെ അവസ്ഥയിലാകും സിപിഎം; എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമമെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നണി വിപുലീകരണമെന്ന സിപിഎമ്മിന്റെ ആശയം പരാജയഭീതി കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അവസരവാദ രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. വ്യക്തമായ നിലപാടോ നയമോയില്ല.മുട്ടനാടുകളെ കൂട്ടിയിടിപ്പിക്കാൻ ശ്രമിച്ച കുറുക്കന്റെ അവസ്ഥയിലാകും സിപിഎം. എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമം.പിണറായി സർക്കാരിന്റെ ബാക്കിപത്രം ശൂന്യമണ്.

കേരളകോൺഗ്രസിനെ ഇത്രയും നാൾ സിപിഎം അധിക്ഷേപിച്ചു. കേരള കോൺഗ്രസിലെ ഇരുവിഭാഗവും യു.ഡി.എഫിന്റെ ഭാഗമാണെന്നും അവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പരിസ്ഥിതിയെ തകർത്ത പാർട്ടിയാണ് സിപിഎം. വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വന്തം നാടും മുഖ്യമന്ത്രിയുടെ തട്ടകവുമായ തലശ്ശേരിയിലെ കണ്ടൽക്കാടുകൾ വെട്ടിനിരത്തിയും തണ്ണീത്തടങ്ങൾ നികത്തിയും കോൺക്രീറ്റ് കാടുകൾ പണിതതിന് മറുപടി പറഞ്ഞശേഷമാണ് പരിസ്ഥിതി സംരക്ഷണവാദവുമായി നേതാക്കൾ ഇറങ്ങിത്തിരിക്കേണ്ടതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

പ്രകൃതിയെ ചൂഷണം ചെയ്ത പറശ്ശിനിക്കടവിലെ അമ്മ്യൂസ്മെന്റ് പാർക്ക് നിർമ്മാണം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലാണെങ്കിൽ പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലെ അമ്മ്യൂസ്മെന്റ് പാർക്കിന്റെ ഉടമസ്ഥൻ ഇടത് എംഎ‍ൽഎയാണ്. നീലഗിരി മലനിരകൾ ഇടിച്ച് നിരത്തി. പ്രകൃതിയെ വിറ്റ് കാശുണ്ടാക്കുക മാത്രമാണ് സിപിഎം നേതാക്കളുടെ ലക്ഷ്യം. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ക്വാറികൾക്ക് അനുമതി നൽകി പിണറായി സർക്കാർ ക്വാറിമാഫിയോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽക്കടത്ത് മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും അറിവോടെയും സമ്മതത്തോടെയുമാണ്.പമ്പത്രിവേണിയിലെ ശതകോടികളുടെ മണൽ എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചുകൊണ്ട് കണ്ണൂർ ലോബിക്ക് കൈമാറാനുള്ള നീക്കം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP