Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബാംഗങ്ങളുടെ യാത്രാ ചെലവ് വഹിച്ചത് സർക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല; കുടുംബത്തോടൊപ്പം വിദേശപര്യടനം നടത്തുന്നത് ഉല്ലാസയാത്ര തന്നെ; മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരുനേട്ടവുമില്ലെന്ന് മുല്ലപ്പള്ളി

കുടുംബാംഗങ്ങളുടെ യാത്രാ ചെലവ് വഹിച്ചത് സർക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല; കുടുംബത്തോടൊപ്പം വിദേശപര്യടനം നടത്തുന്നത് ഉല്ലാസയാത്ര തന്നെ; മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരുനേട്ടവുമില്ലെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാൻ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം നടത്തേണ്ടതില്ലായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

200 കോടി നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചെന്ന് അറിയിച്ച നീറ്റ ജലാറ്റിൻ കമ്പനിയുടെ പരിസ്ഥിതി മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെ കാതിക്കുടത്തെ ജനങ്ങൾ നടത്തുന്ന സമരം മുഖ്യമന്ത്രിക്ക് ഓർമ്മയുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.നാടിന്റെ താൽപ്പര്യം ബലികഴിക്കുന്ന കമ്പനികളുടെ നിക്ഷേപം സംസ്ഥാനത്തുകൊണ്ടുവരുന്നതിനാണോ മുഖ്യമന്ത്രിയും പരിവാരങ്ങളും കോടികൾ ചെലവാക്കി വിദേശപര്യടനം നടത്തിയത്? ഇതുവരെ നടത്തിയ വിദേശയാത്രകളിൽ എന്തെങ്കിലും പ്രയോജനം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.

കുടുംബാംഗങ്ങളുടെ യാത്ര ചെലവ് വഹിച്ചത് സർക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല. കുടുംബത്തോടൊപ്പം വിദേശപര്യടനം നടത്തുന്നത് ഉല്ലാസയാത്ര തന്നെയാണ്. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലുള്ളത്. അടിയന്തരഘട്ടത്തിൽ വ്യോമസേനയുടെ സഹായം ലഭ്യമാകുമെന്നിരിക്കെ, ധൃതിപിടിച്ച് ഉയർന്ന തുകയ്ക്ക് കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാങ്ങുന്നത് മുഖ്യമന്ത്രിയുടെ ആകാശയാത്ര സുഗമമാക്കാനാണ്. സ്വന്തം ഗ്രാമത്തിൽ പോകാൻ പോലും മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും നിരവധി വാഹനങ്ങളുടെ അകമ്പടിയും സായുധരായ പൊലീസുകാരുടെ സുരക്ഷയും വേണമെന്നത് അപമാനകരമാണ്. ധീരതയെ കുറിച്ച് വീമ്പുപറയുന്ന മുഖ്യമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറുന്നത്. പ്രധാനമന്ത്രിയെക്കാൾ സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇനിയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുണ്ടാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് മുഖ്യമന്ത്രി ആഡംബരത്തിലും ധൂർത്തിലും അഭിരമിക്കുന്നത്. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP