Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രാവൻകൂർ ടൈറ്റാനിയത്തിൽ അഴിമതിയും ധൂർത്തും : മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലപ്പത്ത് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തിയതോടെ കേരളത്തിന്റെ അഭിമാന സ്തംഭമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് അഴിമതിയിലേക്കും ധൂർത്തിലേക്കും കൂപ്പുകുത്തിയെന്നു കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയൻ 66-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന അതേ ലാഘവത്തോടെയാണ് പിണറായി സർക്കാർ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ തകർത്തതു പോലെ ഇപ്പോൾ ടൈറ്റാനിയത്തെ ഇല്ലാതാക്കുന്നു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തിന്റെ പ്രതിഫലനമാണ് ടൈറ്റാനിയത്തിന്റെ കാര്യത്തിൽ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.യൂണിയൻ പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് അധ്യക്ഷനായിരുന്നു. വി എസ്.ശിവകുമാർ എംഎ‍ൽഎ. അവാർഡുകൾ വിതരണം ചെയ്തു. മാത്യു കുഴൽനാടൻ, കെ.പി.കൊച്ചു മുഹമ്മദ്, വി.ആർ.പ്രതാപൻ, എം.എ.പത്മകുമാർ, എ.ജെ.രാജൻ, എം.ജെ.തോമസ്, ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP