Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന മോദിയുടെ പ്രസംഗം വെറും വാചകക്കസർത്ത്; രണ്ട് തവണ പാർലമെന്റ് കൂടിയിട്ടും വിശ്വാസികൾക്ക് വേണ്ടി ഒരു ഓർഡിനൻസ് കൊണ്ടുവരാൻ മോദിയും ബിജെപിയും എന്തുകൊണ്ട് തയ്യാറായില്ല? യഥാർഥഭക്തർ മോദിയുടെ വാക്കുകൾ വിശ്വസിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന മോദിയുടെ പ്രസംഗം വെറും വാചകക്കസർത്ത്; രണ്ട് തവണ പാർലമെന്റ് കൂടിയിട്ടും വിശ്വാസികൾക്ക് വേണ്ടി ഒരു ഓർഡിനൻസ് കൊണ്ടുവരാൻ മോദിയും ബിജെപിയും എന്തുകൊണ്ട് തയ്യാറായില്ല? യഥാർഥഭക്തർ മോദിയുടെ വാക്കുകൾ വിശ്വസിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ കോടതി മുതൽ പാർലമെന്റുവരെ എല്ലാ വേദികളിലും പോരാടുമെന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം അദ്ദേഹം നടത്തുന്ന സ്ഥിരം വാചോടാപത്തിന്റെ ഭാഗമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

വിശ്വാസി സമൂഹത്തോടുള്ള വഞ്ചനയും അനാദരവുമാണ് മോദിയുടെ പ്രസംഗം.വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറയുന്ന മോദി അധികാരം കയ്യിലിരുന്നപ്പോൾ വിശ്വാസികൾക്ക് വേണ്ടി എന്താണ് ചെയ്തത്. ശബരിമല പ്രശ്‌നം പ്രക്ഷോഭമായി മാറിയശേഷം രണ്ട് തവണ പാർലമെന്റ് സമ്മേളിച്ചിട്ടും വിശ്വാസികൾക്ക് വേണ്ടി ഒരു ഓർഡിനൻസ് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും എന്തുകൊണ്ട് തയ്യാറായില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. ശബരിമല വിഷയം ആളിക്കത്തിച്ച് നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ബിജെപിയും വിശ്വാസിസമൂഹത്തെ വഞ്ചിച്ച പ്രധാനമന്ത്രിയായ മോദിയും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറഞ്ഞാൽ അതുവിശ്വസിക്കാൻ യഥാർത്ഥ ഭക്തർ തയ്യാറാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനുള്ള ബോധം കേരള ജനതയ്ക്കുണ്ട്. വാഗ്ദാനങ്ങളെന്ന പേരിൽ കള്ളത്തരം പറയുന്നതിൽ വിദഗ്ധനാണ് പ്രധാനമന്ത്രി. 2014 ലെ തെരഞ്ഞെടുപ്പിൽ മോദി നടത്തിയ വാഗ്ദാനങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞവരാണ് ഇന്ത്യൻ ജനത. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉയർന്നുവന്നപ്പോൾ വിശ്വാസികൾക്കുവേണ്ടി പുനഃപരിശോധന ഹർജി നൽകിയ പാർട്ടിയാണ് കോൺഗ്രസ്. ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപിയും ആർ.എസ്.എസും ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂടെ രാജ്യത്തെ ദക്ഷിണ-ഉത്തര ഇന്ത്യയെന്ന് വിഭജിച്ച മോദിക്കുള്ള താക്കീതായിട്ടാണ് മത്സരിക്കാൻ രാഹുൽഗാന്ധി വയനാട് തിരഞ്ഞെടുത്തത്. മതനിരപേക്ഷതയുടേയും ബഹുസ്വരതയുടേയും പതാകാവാഹകനായി വയനാട് മത്സരിക്കുക വഴി ഇന്ത്യ ഒന്നാണെന്ന മഹാസന്ദേശമാണ് രാഹുൽഗാന്ധി നൽകുന്നത്. ഹിന്ദുവും മുസ്ലീമും ക്രൈസ്തവരും ജൈനരും ഏകോദര സഹോദരങ്ങളെപ്പോലെ സഹവർത്തിത്വത്തോടെ ജീവിക്കുന്ന മതേതരത്വത്തിന്റെ സംഗമഭൂമിയാണ് വയനാട്. നാനത്വത്തിൽ ഏകത്വം ഇതാണ് വയനാടിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ കുറിച്യർപ്പടയുടെ നാടാണിത്. കർണ്ണാടകയോടും തമിഴ്‌നാടിനോടും ചേർന്നുകിടക്കുന്ന വയനാട് ഇന്ത്യയുടെ പരിച്ഛേദം തന്നെയാണ്. രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനാധിപത്യവിശ്വാസികളുടെ ആഗ്രഹമാ ണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP