Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി ഗൂഢാലോചനയ്ക്ക് കേസെടുക്കണം; സ്ത്രീകളെ ഉപയോഗിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിൽ ഐപിഎസിലെ ഒരു വിഭാഗത്തിനും പങ്ക്; ശബരിമലയിലെ മുഴുവൻ സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി ഗൂഢാലോചനയ്ക്ക് കേസെടുക്കണം; സ്ത്രീകളെ ഉപയോഗിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിൽ ഐപിഎസിലെ ഒരു വിഭാഗത്തിനും പങ്ക്; ശബരിമലയിലെ മുഴുവൻ സംഭവങ്ങളിലും  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി 120 -എ വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ ഗൂഢാലോചനക്ക് പങ്കാളികളായ ഡി.ജി.പി. യേയും പൊലീസ് ഉദ്യോഗസ്ഥരേയും രണ്ടും മൂന്നും പ്രതികളായി കേസെടുക്കണം. ശബരിമലയിൽ നടന്ന മൊത്തം പ്രശ്നത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ സമവായത്തിന് ശ്രമിക്കണമെന്ന് പലതവണ സർക്കാറിനെ ഓർമ്മിപ്പിച്ചതാണ്. എന്നാൽ അതെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.

സ്ത്രീകളെ ഉപയോഗിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുകയും അവർക്ക് പൊലീസിന്റെ വസ്ത്രങ്ങൾ അടക്കം നൽകുകയും ചെയ്തതിന് പിന്നിലും ഗൂഢാലോചനയുണ്ട്. ഐ.പി.എസ്. ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ട്. ശബരിമലയിൽ ഇപ്പോൾ വന്ന സ്ത്രീകളെക്കുറിച്ചും വ്യക്തമായ അന്വേഷണം നടത്തണം. കേരളത്തിൽ ഇത്രയും വലിയ പ്രശ്നങ്ങൾ അരങ്ങേറുമ്പോഴും മുഖ്യമന്ത്രി വിദേശത്ത് യാത്രയിലാണ്. നിരുത്തരവാദപരമായ സമീപനമാണ് ശബരിമല കാര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായിട്ടുള്ളത്. മന്ത്രി സഭയിലും സിപിഎം. നകത്തും ഈ വിഷയം സ്ഫോടനം സൃഷ്ടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഇനിയും സമയമുണ്ട്. അതിനുള്ള ശ്രമം സർക്കാറിന്റേയും മുഖ്യമന്ത്രിയുടേയും ഭാഗത്തു നിന്നും ഉണ്ടാവണം. മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP