Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ പിഴ ഈടാക്കി ക്രമപ്പെടുത്തുക 15 സെന്റ് വരെയുള്ള കയ്യേറ്റങ്ങളും 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങളും; കോടികളുടെ നഷ്ടം സർക്കാരിനുണ്ടാകുമ്പോൾ നേട്ടമുണ്ടാക്കുന്നത് പ്രാദേശിക സിപിഎം നേതാക്കൾ തന്നെ; പുതിയ നീക്കത്തിലൂടെ സർക്കാർ തന്നെ അട്ടിമറിക്കുന്നത് ഭൂവിനിയോഗ ചട്ടങ്ങൾ

മൂന്നാറിൽ പിഴ ഈടാക്കി ക്രമപ്പെടുത്തുക 15 സെന്റ് വരെയുള്ള കയ്യേറ്റങ്ങളും 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങളും; കോടികളുടെ നഷ്ടം സർക്കാരിനുണ്ടാകുമ്പോൾ നേട്ടമുണ്ടാക്കുന്നത് പ്രാദേശിക സിപിഎം നേതാക്കൾ തന്നെ; പുതിയ നീക്കത്തിലൂടെ സർക്കാർ തന്നെ അട്ടിമറിക്കുന്നത് ഭൂവിനിയോഗ ചട്ടങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: അനധികൃത ഭൂമി കയ്യേറ്റങ്ങളും നിർമ്മാണങ്ങളും പിഴ ഈടാക്കി ക്രമപ്പെടുത്താനുള്ള സർക്കാർ നീക്കത്തിലൂടെ കോടികളുടെ നഷ്ടം സർക്കാരിന് ഉണ്ടാകുമ്പോഴും നേട്ടമുണ്ടാക്കുന്നത് സിപിഎം നേതാക്കൾ. കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും ഒഴിപ്പിക്കുന്നതിന് പകരം പിഴ ഈടാക്കി ക്രമപ്പെടുത്തുക വഴി വിവിധ വകുപ്പുകളുടെ കൈവശമുള്ള ഒട്ടേറെ ഏക്കർ ഭൂമി ആണ് സർക്കാരിന് നഷ്ടപ്പെടുന്നത്. എന്നാൽ, ഇത്തരത്തിൽ സംരക്ഷിക്കപ്പെടുന്നവയിൽ കൂടുതലും കൂടുതലും സിപിഎം നേതാക്കളുടെ കയ്യേറ്റമാണ്.

മൂന്നാറിൽ 15 സെന്റ് വരെയുള്ള കയ്യേറ്റ ഭൂമിയും 1500 ചതുരശ്ര അടി വരെ വിസ്തീർണമുള്ള കെട്ടിടങ്ങളും പിഴ ഈടാക്കി ക്രമപ്പെടുത്താനാണ് സർക്കാർ നീക്കം. മൂന്നാർ ടൗണിൽ ഇക്കാ നഗർ, രാജീവ് ഗാന്ധി കോളനി പ്രദേശങ്ങളിൽ ഭൂമി കയ്യേറിയവർക്ക് ആണ് ഈ തീരുമാനത്തിലൂടെ കൂടുതൽ പ്രയോജനം ലഭിക്കുന്നത്. ഈ കയ്യേറ്റക്കാരിൽ യഥാർഥ ഭൂരഹിതർ വളരെ കുറവാണ്. പ്രാദേശിക രാഷ്ട്രീയക്കാരും അവരുടെ ബfനാമികളും ആണ് ഈ ഭാഗത്ത് സർക്കാർ ഭൂമി കയ്യടക്കി വച്ചിരിക്കുന്നവരിൽ ഏറെയും. ഇവരിൽ ഭൂരിഭാഗവും സിപിഎം നേതാക്കളാണെന്നും ആരോപണമുണ്ട്. റവന്യു, വൈദ്യുതി ബോർഡ്, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിൽ ചെറിയ പ്ലോട്ടുകൾ ആയി ആണ് കയ്യേറ്റം എന്നതിനാൽ ഫലത്തിൽ ഇവിടെ കയ്യേറിയവരെല്ലാം പുതിയ തീരുമാനത്തിന്റെ ഗുണഭോക്താക്കളാകും.

ഈ പ്രദേശത്ത് 15 സെന്റിൽ കൂടുതൽ കയ്യേറ്റ ഭൂമി കൈവശം ഉള്ളവർ കുറവാണ്. എന്നാൽ 1500 അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ ധാരാളം. നിർധനരെയും ഭൂരഹിതരെയും സഹായിക്കാൻ ലക്ഷ്യമിട്ട് ആണ് പുതിയ നീക്കം എങ്കിലും അത് പ്രയോജനപ്പെടുക ഭൂമാഫിയയ്ക്ക് ആയിരിക്കും. രവീന്ദ്രൻ പട്ടയങ്ങളും ഇക്കൂട്ടത്തിൽ സാധൂകരിക്കപ്പെട്ടാൽ മൂന്നാറിൽ ഭൂവിനിയോഗ ചട്ടങ്ങൾ പാടെ അട്ടിമറിക്കപ്പെടുന്ന സ്ഥിതി സംജാതമാകും. ഭൂവിനിയോഗ ചട്ട ലംഘനത്തിന്റെ പേരിൽ മുൻപ് ഒഴിപ്പിക്കപ്പെട്ടവർ അവകാശ വാദവുമായി കോടതികളെ സമീപിക്കാനും ഇതോടെ സാധ്യത തെളിയും.

പ്രളയാനന്തരം പാരിസ്ഥിക പ്രശ്‌നങ്ങൾക്ക് പ്രധാന്യം വേണമെന്ന ആവശ്യം തണുത്തതോടെ ഇടുക്കിയിൽ വീണ്ടും കയ്യേറ്റങ്ങൾ ശക്തമായതായി റിപ്പോർട്ടുകളുണ്ട്. കുന്നിടിക്കലും വയൽ നികത്തലും ശക്തമായതോടൊപ്പം സർക്കാർ ഭൂമി കയ്യേറലും മൂന്നാറിൽ ശക്തമായി തുടരുന്നതായാണ് റിപ്പോർട്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മൂന്നാറിൽ ഭൂമി കയ്യേറ്റ ശ്രമങ്ങൾ വ്യാപകമാകുന്നത്. ഓഗസ്റ്റിലെ പ്രളയത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്.

മുതിരപ്പുഴയാറടക്കം കയ്യേറി നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ പ്രളയജലത്തിൽ ഒലിച്ച് പോയിരുന്നു. പ്രളയമൊഴിഞ്ഞതോടെ ഇവയുടെ അറ്റകുറ്റ പണിയെന്ന പേരിൽ അനധികൃത നിർമ്മാണമാണ് മൂന്നാറിൽ സജീവമായത്. പ്രളയം നാശം വിതച്ച മൂന്നാർ ടൗണിലെ റവന്യൂഭൂമിയിലടക്കം സ്വകാര്യ വ്യക്തികളുടെ ഷെഡ്ഡുകളും ഉയർന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അനധികൃത നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ ചെറിയ കെട്ടിടങ്ങളാണ് പണിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP