Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോട്ടം തൊഴിലാളി സമരം ഒത്തുതീർപ്പിൽ; തൊഴിലാളികൾക്കു കുറഞ്ഞ വേതനമായി 301 രൂപ നൽകും; ഐക്യ ട്രേഡ് യൂണിയനുകൾ നിരാഹാര സമരം അവസാനിപ്പിച്ചു; പെമ്പിള ഒരുമൈ പ്രവർത്തകരും ഒത്തുതീർപ്പിന് സമ്മതിച്ചതായി സൂചന; തീരുമാനം നാളെ പ്രഖ്യാപിക്കും

തോട്ടം തൊഴിലാളി സമരം ഒത്തുതീർപ്പിൽ; തൊഴിലാളികൾക്കു കുറഞ്ഞ വേതനമായി 301 രൂപ നൽകും; ഐക്യ ട്രേഡ് യൂണിയനുകൾ നിരാഹാര സമരം അവസാനിപ്പിച്ചു; പെമ്പിള ഒരുമൈ പ്രവർത്തകരും ഒത്തുതീർപ്പിന് സമ്മതിച്ചതായി സൂചന; തീരുമാനം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: തോട്ടം തൊഴിലാളി സമരം ഒത്തു തീർപ്പിലേക്ക്. തോട്ടമുടമകളും തൊഴിലാളികളും ഭരണനേതൃത്വവും നടത്തിയ പിഎൽസി യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി.

301 രൂപ മിനിമം കൂലി എന്ന ധാരണയിലാണ് തോട്ടമുടമകളും തൊഴിലാളികളും എത്തിയത് എന്നാണ് സൂചന. 301 രൂപ കിട്ടണമെങ്കിൽ 25 കിലോഗ്രാം തേയില നുള്ളണമെന്നാണ് നിർദ്ദേശം.

അതേസമയം, കൂട്ടായി ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ അടുത്ത നടപടി സ്വീകരിക്കുമെന്നാണു തൊഴിലാളികൾ പറയുന്നത്. നിരാഹാരം അനുഷ്ഠിച്ചിരുന്ന തൊഴിലാളികൾ നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന സൂചനയാണു ലഭിക്കുന്നത്.

21 കിലോഗ്രാം തേയിലയായിരുന്നു നേരത്തെ തൊഴിലാളികൾ നുള്ളേണ്ടിയിരുന്നത്. എന്നാൽ, ഇതിന് 232 രൂപയാണ് കൂലി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ കൂലി വർധിപ്പിച്ചതിനൊപ്പം ജോലി ഭാരവും തൊഴിലാളികൾക്കു വർധിച്ചിട്ടുണ്ട്.

ജനപ്രതിനിധികളും തോട്ടം ഉടമകളും തോട്ടം തൊഴിലാളികളും തമ്മിൽ നടന്ന ചർച്ചയെ തുടർന്ന് ഐക്യ ട്രേഡ് യൂണിയനുകൾ നടത്തിയ നിരാഹാര സമരം പിൻവലിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പൊമ്പിള ഒരുമൈ പ്രവർത്തകർ കൂട്ടായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇവരും പിഎൽസി യോഗത്തിലുണ്ടായ ധാരണപ്രകാരം പ്രവർത്തിക്കുമെന്നു തന്നെയാണു സൂചന. ഇക്കാര്യത്തിൽ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നാണു പെമ്പിള ഒരുമൈ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച ചേർന്ന അഞ്ചാമത് പ്ലാന്റേഷൻ ലേബർ കമ്മിറ്റി(പി.എൽസി)യും പരാജയമായതോടെ 500 രൂപ മിനിമം കൂലിയെന്ന തോട്ടം തൊഴിലാളികളുടെ ആവശ്യം സ്വപ്‌നമായി അവശേഷിക്കുന്ന അവസ്ഥയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്നു ചേർന്ന യോഗത്തിൽ നിലപാടിൽ അയവുവരുത്താനുള്ള തൊഴിലാളി സംഘടനകളുടെയും തീരുമാനം. കടുത്ത ദാരിദ്ര്യവും മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പ്രയാസവും പണിക്കിറങ്ങാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്ന അവസ്ഥയിൽ എത്തിച്ചേർന്നപ്പോഴാണ് യോഗത്തിൽ ധാരണയായത് എന്നാണു സൂചന.

ഇതിനിടെ, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഒരു വിഭാഗം തൊഴിലാളികൾ യോഗം ചേർന്നു പുതിയ സംഘടന രൂപീകരിക്കുകയും 330 രൂപയ്ക്ക് പണിക്കിറങ്ങാൻ സന്നദ്ധരാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതും തോട്ടമുടമകൾ കൂലി കൂട്ടി നൽകില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതും പ്രതികൂലമായ സാഹചര്യത്തിൽ, അടുത്ത ദിവസങ്ങളിൽ പണിക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബഹുഭുരിപക്ഷം തൊഴിലാളി കുടുംബങ്ങളും. ഈ സാഹചര്യമാണ് 500 രൂപ കുറഞ്ഞ വേതനമെന്ന ആവശ്യത്തിൽ നിന്നു 301 രൂപയിൽ ഒത്തുതീർപ്പിലെത്താൻ ധാരണയായത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തൊഴിലാളി യൂണിയൻ നേതാക്കൾ കഴിഞ്ഞ അഞ്ചു ദിവസത്തോളമായി സമരവേദിയിൽനിന്ന് വിട്ടുനിന്നതും ഐക്യ ട്രേഡ് യൂണിയന്റെയും, സ്ത്രീസമരപക്ഷത്തെ നേതാക്കൾക്കിടയിലെ അനൈക്യവും കൂടിയാലോചനയുടെ അഭാവവും പെമ്പിളൈ ഒരുമൈയുടെയും ശക്തി ക്ഷയിപ്പിച്ചതും വിനയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP