Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഖഫ് സ്വത്ത് വകകളുടെ ജിയോ മാപ്പിങ്ങ് 2022 ഓടെ പൂർത്തീകരിക്കും; കാണാതായ നിരവധി വഖഫ് സ്വത്തുക്കൾ രേഖകളുടെ ഭാഗമാക്കാൻ സാധിച്ചതായും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

വഖഫ് സ്വത്ത് വകകളുടെ ജിയോ മാപ്പിങ്ങ് 2022 ഓടെ പൂർത്തീകരിക്കും; കാണാതായ നിരവധി വഖഫ് സ്വത്തുക്കൾ രേഖകളുടെ ഭാഗമാക്കാൻ  സാധിച്ചതായും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

പ്രകാശ് ചന്ദ്രശേഖർ

ആലുവ: രാജ്യത്തെ ആറ് ലക്ഷത്തിലധികം വരുന്ന രജിസ്റ്റേർഡ് വഖഫ് സ്വത്ത് വകകളുടെ ജിയോ മാപ്പിങ്ങ് 2022 ഓടെ പൂർത്തീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 98 ശതമാനത്തിലധികം വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽവത്ക്കരണം പൂർത്തിയാക്കി. ഡിജിറ്റൽവത്ക്കരണത്തിലൂടെയും ജിയോ മാപ്പിങ്ങിലൂടെയും കാണാതായ നിരവധി വഖഫ് സ്വത്തുക്കൾ വഖഫ് രേഖകളുടെ ഭാഗമാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ മുതവല്ലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  മുഖ്താർ അബ്ബാസ് നഖ്വി.

വഖഫ് സ്വത്തുക്കളിൽ സ്‌കൂളുകൾ, കോളജുകൾ, ഐടിഐകൾ, പോളിടെക്നിക്കുകൾ, ആശുപത്രികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ജൻവികാസ് പദ്ധതിക്ക് കീഴിൽ 100 ശതമാനം ഫണ്ടിങ്ങ് കേന്ദ്ര ഗവൺമെന്റ് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2020 ഓടു കൂടി പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മൂന്ന് കോടി 18 ലക്ഷം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്ര സ്‌കോളർഷിപ്പ് ലഭ്യമാക്കി. ഇതിൽ 50 ശതമാനവും പെൺകുട്ടികളായിരുന്നു. വരും വർഷങ്ങളിൽ അഞ്ച് കോടി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കൂടി സ്‌കോളർഷിപ്പ് ആനുകൂല്യം നൽകാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധരാണെന്നും ശ്രീ നഖ്വി കൂട്ടിച്ചേർത്തു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, ഹജ്, വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി ഡോ. എസ്.എ.എസ്. നഖ്വി, കൗൺസിൽ അംഗം അഡ്വ. ടി. ഒ. നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP