Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീ ശക്തിയെ ഉപയോഗിച്ചാൽ മാത്രമേ കേരള വികസനത്തിന്റെ അടുത്ത തലം സാധ്യമാകൂ; വികസനത്തിൽ മുന്നിലെങ്കിലും എല്ലാ മേഖലയിലും കേരളത്തിൽ സ്ത്രീ സാന്നിധ്യം കുറവാണ്; റോബോട്ടിക്‌സിലെ വളർച്ച കേരളം അവസരമാക്കി എടുക്കണം; വളരുന്ന കേരളത്തെ കുറിച്ച് ശാസത്ര സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ മുരളീതുമ്മാരുകുടി പറഞ്ഞത്

സ്ത്രീ ശക്തിയെ ഉപയോഗിച്ചാൽ മാത്രമേ കേരള വികസനത്തിന്റെ അടുത്ത തലം സാധ്യമാകൂ; വികസനത്തിൽ മുന്നിലെങ്കിലും എല്ലാ മേഖലയിലും കേരളത്തിൽ സ്ത്രീ സാന്നിധ്യം കുറവാണ്; റോബോട്ടിക്‌സിലെ വളർച്ച കേരളം അവസരമാക്കി എടുക്കണം; വളരുന്ന കേരളത്തെ കുറിച്ച് ശാസത്ര സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ മുരളീതുമ്മാരുകുടി പറഞ്ഞത്

സുൽത്താൻ ബത്തേരി: കേരളത്തിലെ സ്ത്രീശക്തിയെ ഉപയേഗിച്ചാൽ മാത്രമെ കേരള വികസനത്തിന്റെ അടുത്തതലം സാധ്യമാകൂ എന്ന് ഐക്യരാഷ്ട്ര സഭാ ഡിസ്സ്റ്റർ മാനേജ്മെന്റ് വിഭാഗം തലവൻ മുരളീതുമ്മാരുകുടി. കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ 55-ാം വാർഷിക സമ്മേളനം സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളിലും കോളേജിലുമെല്ലാം പഠിക്കുവരിലും റാങ്ക് വാങ്ങുവരിലും മുൻപന്തിയിൽ നിൽക്കുന്ന സ്ത്രീശക്തിയെ കേരളം നിലവിൽ വേണ്ടത്ര ഉപയോഗിക്കുന്നില്ല.

വികസനത്തിന്റെ ഏത്തരത്തിലുള്ള പ്രാതിനിധ്യത്തിലേക്ക് വരുമ്പോഴും സ്ത്രീ ശക്തിയുടെ ഉപയോഗം നിലവിൽ കുറവാണെതാണ് യഥാർത്ഥ്യം. 2016 ലെ കേരള നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം ഏഴ് ശതമാനം മാത്രമാണ്. 1957ലെ അസംബ്ലിയുടെ സ്ത്രീപ്രാതിനിധ്യത്തിന്റെതിന് സമാനമാണിത്. ലോകത്ത് 50 ശതമാനത്തിലധികം സ്ത്രീ പ്രാധിനിധ്യമുള്ള നിരവധിരാജ്യങ്ങളുണ്ട്. റുവാണ്ടയിൽ 60 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. പാക്കിസ്ഥാനിൽ പോലും 30 ശതമാനമാണ്. ഇത് ശ്രദ്ധിക്കാനും മാറ്റാനും കഴിയുന്ന ഒരുതലമുറ ഇവിടെയുണ്ടെുള്ളത് ഏറെ ശ്രദ്ധേയമാണെ് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിലെ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻ അധ്യക്ഷതവഹിച്ചു.

കേരളത്തിലെ വികസനത്തെപ്പറ്റി പറയുമ്പോൾ ആദ്യം പറയുത് നമ്മുടേത് വളരെ വിജയകരമായ ഒരു വികസന മാതൃകയാണൊണ്. സഞ്ചരിച്ചിട്ടുള്ള നൂറ് രാജ്യങ്ങളിൽ അതിസമ്പവും അതിദരിദ്രവുമായവ ഉൾപ്പെടും. അവർക്കൊക്കെ മാതൃകയാക്കാവുന്ന പലതും നമ്മുടെ സംസ്ഥാനത്തിലുണ്ട് ഒന്നും അതിശയോക്തിയില്ലാതെ പറയാൻ സാധിക്കും. നമ്മുടെ വിദ്യാഭ്യാസ സംവിധാനം, പൊതുഗതാഗതം, ആരോഗ്യരംഗം, വിവിധ മതങ്ങളുടെ സാിധ്യത്തിലും അധികം ചേരിതിരിവുകളില്ലാതെ നടക്കുന്ന പൊതുജീവിതം, യുവാക്കൾ ഉൾപ്പെടെ ഉള്ളവരുടെ രാഷ്ട്രീയരംഗത്തെ ഇടപെടൽ എിവയല്ലൊം അതിന്റെ ഉത്തമ ഉദാഹരണങ്ങളിൽചിലതാണ്.

നമ്മൾ 'taken for granted' ആയി എടുക്കു പലതും ലോകത്തെ പല രാജ്യ ങ്ങൾക്കും അടുത്ത അമ്പതുവർഷത്തിൽ പോലും എത്തിപ്പിടിക്കാൻ പറ്റാത്ത മരീചികയാണ്. ഇതെല്ലാം സ്വയം ഉണ്ടായതല്ല. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ആയിരുന്ന കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആളോഹരി വരുമാനം പർച്ചേസിങ് പവർ പാരിറ്റി അനുസരിച്ച് പതിനായിരം ഡോളറിനടുത്ത് എത്തിയിരിക്കുന്നു. ഇന്ത്യയിലെ ശരാശരിയുടെ ഇരട്ടിയും ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ള സംസ്ഥാനങ്ങളുടെ മൂൻനിരയിലുമാണ് ആണിത്. അമേരിക്ക, ചൈന തുടങ്ങി വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിലെല്ലാം സമ്പന്നവും അല്ലാത്തതുമായ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം കുറഞ്ഞുവരുമ്പോൾ ഇന്ത്യയിലത് കൂടിവരികയാണ്.

പാടത്തും പറമ്പിലും ഫാക്ടറിയിലും ജോലി ചെയ്യുന്ന മറുനാട്ടുകാരാണ് ഇതിന്റെ തെളിവ്. ഗുജറാത്തും പഞ്ചാബും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി ആയിരക്കണക്കിന് ആളുകൾ കേരളത്തിലെത്തുന്നു എന്നത് വികസനരംഗത്തെ പുരോഗതിക്ക് ഉത്തമതെളിവാണ്. വികസന രംഗത്തെ ഈ മുന്നേറ്റം തന്നെയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. വികസനരംഗത്ത് കേരളത്തിൽനിും ഒരു തലമുറ പുറകിലായിരിക്കു ശരാശരി ഇന്ത്യയുടെ വികസനത്തിനായി ആവിഷ്‌കരിക്കുന്ന നയത്തിലും പദ്ധതിയിലും നമ്മുടെ പദ്ധതികളെ ബലമായി ഫിറ്റ് ചെയ്യാൻ നോക്കുത് സുസ്ഥിര വികസനത്തിന് അനുയോജ്യമായ അടിസ്ഥാനമല്ല. യുപി യും ബീഹാറുമായി താരതമ്യം ചെയ്ത് നമ്പർ വൺ ആണ് പറഞ്ഞ് നമ്മൾ നമ്മുടെ ആഗ്രഹത്തിന്റെ ചക്രവാളത്തെ പരിമിതപ്പെടുത്തരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നമാണ് കാലാവസ്ഥാവ്യതിയാനം എത് ലോകം മുഴുവൻ അംഗീകരിച്ചുകഴിഞ്ഞു. എന്നാൽ മലയാളികൾക്ക് ഇപ്പോഴും ഇത് ചിന്തയിൽനിന്നും ഏറെ അകലെയുള്ള ഒരു പ്രതിഭാസമാണ്. വാസ്തവത്തിൽ കാലാവസ്ഥാവ്യതിയാനം കേരളത്തിൽ എത്തിക്കഴിഞ്ഞു. കൃഷിയിൽ ശാസ്ത്ര സാങ്കേതിക വിദ്യ ഏറ്റവും കുറവ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. മെക്കനൈസേഷനും പുതിയ കാലത്തെ കാർഷിക വിളകളും നടപ്പിലാക്കുതിൽ കേരളം പിന്നിലാണ്. വർഷാ വർഷം കൃഷിഭൂമി കേരളത്തിൽ കുറഞ്ഞുവരികയാണ്. അത് പാടമായാലും മലയായാലും. കൂടുതലാളുകൾ നഗരത്തിലേക്ക് പോകുന്നു, കൃഷി കുറഞ്ഞു വരുന്നു. നമ്മുടെ നാടിനെ അതിന്റെ അടിസ്ഥാന പ്രകൃതിയിലേക്ക് തിരിച്ചു വിടാൻ ഇതിലും പറ്റിയ സമയമില്ല.

റോബോട്ടിക്സിലെ വളർച്ച വൻതോതിൽ തൊഴിലുകളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തുള്ള എണ്ണൂറ് തൊഴിൽ വിഭാഗങ്ങളിൽ 47 ശതമാനവും റോബോട്ടിക്സും കമ്പ്യൂട്ടറും വഴി ഇല്ലാതാകുമൊണ് പഠനങ്ങൾ പറയുന്നത്. എല്ലാ ലോകരാജ്യങ്ങളും ഇതിനെ ഭീതിയോടെയാണ് കാണുന്നത്. കേരളം ഇതിനെ നല്ലൊരു അവസരമായെടുക്കണം അദ്ദേഹം ചൂണ്ടിക്കാട്ടി.

സി പി നാരായണൻ എംപി, മുനിസിപ്പൽ ചെയർമാൻ ടി എൽ സാബു, ഡോ. സുദേഷ് ഭാസ്‌ക്കർ ഗെഥെറാവു, ഡോ. എം കൃഷ്ണസ്വാമി, പ്രഫ. മോഹന, കെ വി മത്തായി, മാഗി വിൻസന്റ് എിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സി കെ സഹദേവൻ സ്വാഗതവും കവീനർ ബാലഗോപാലൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP