Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശമദ്യം ചോദിച്ച് വീട്ടിലെത്തി; തരാൻ പറ്റില്ലെന്ന് മറുപടിയും; അനധികൃത മദ്യവിൽപ്പന കേന്ദ്രം നടത്തിപ്പുകാരനെ മദ്യപസംഘം വെട്ടിക്കൊന്നു

വിദേശമദ്യം ചോദിച്ച് വീട്ടിലെത്തി; തരാൻ പറ്റില്ലെന്ന് മറുപടിയും; അനധികൃത മദ്യവിൽപ്പന കേന്ദ്രം നടത്തിപ്പുകാരനെ മദ്യപസംഘം വെട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അനധികൃത മദ്യവിൽപ്പന കേന്ദ്രം നടത്തിപ്പുകാരനെ വെട്ടിക്കൊന്നു. നേമം വെല്ലൂർകോണം കുളത്തിൻകര വീട്ടിൽ റസാലം(60) ആണ് മദ്യപിക്കാനെത്തിയ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. നേമത്തും പരിസരപ്രദേശത്തും അനധികൃതമായി വിദേശമദ്യകച്ചവടം നടത്തുന്നയാളാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പത്ത് മണിക്ക് ഒരുസംഘം ആളുകൾ റസാലത്തിന്റെ വീട്ടിൽ മദ്യപിക്കാൻ എത്തിയിരുന്നു. എന്നാൽ, റസാലം മദ്യം കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാൾ റസാലത്തിന്റെ തലയിലും മുതുകിലും വട്ടുകയായിരുന്നു. ഗുരുതരാവസ്ഥയിൽറസാലത്തെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. പ്രതികളെ കുറിച്ച് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി നേമംപൊലീസ് പറഞ്ഞു.

ബാറുകൾക്ക് പൂട്ട് വീണതോടെ ഈ മേഖലയിൽ റസാലത്തിനെ പോലുള്ള സംഘങ്ങൾ വിലസുന്നുണ്ട്. എന്നാൽ പൊലീസ് റെയ്ഡ് ഭയന്നും മറ്റും വരുന്നവർക്ക് കരുതലോടെ മാത്രമേ റസാലം സാധനം കൊടുക്കാറുള്ളൂ. സംശയമുള്ളവർക്ക് നൽകിയാൽ കുടുങ്ങുമെന്ന ഭയമൂലമാണ് ഇത്. ഈ സംശയമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് സൂചന.

റസാലത്തിന്റെ മരണത്തോടെ മേഖലയിലെ വ്യാജ മദ്യവിൽപ്പന സംഘത്തിന്റെ പ്രവർത്തനങ്ങളെ കർശന നിരീക്ഷണത്തിലാകാൻ ഒരുങ്ങുകയാണ് പൊലീസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP