Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണങ്ങിയ കാമുകിയെ വീടിന്റെ ടെറിസിലിട്ട് വെട്ടികൊന്നു; കത്തികാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടൽ; പിന്നീട് പൊലീസ് അറസ്റ്റും; തൃപ്പുണ്ണിത്തുറയെ നടുക്കിയ കൊലപാതകം നടന്നത് ഇന്ന് രാവിലെ

പിണങ്ങിയ കാമുകിയെ വീടിന്റെ ടെറിസിലിട്ട് വെട്ടികൊന്നു; കത്തികാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടൽ; പിന്നീട് പൊലീസ് അറസ്റ്റും; തൃപ്പുണ്ണിത്തുറയെ നടുക്കിയ കൊലപാതകം നടന്നത് ഇന്ന് രാവിലെ

തൃപ്പുണിത്തുറ: പിണങ്ങിയ കാമുകിയെ വെട്ടിക്കൊന്ന് കാമുകന്റെ പ്രതികാരം. തൃപ്പുണ്ണിത്തുറയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറാനാണ് കാമുകിയുടെ പിണക്കമെന്ന് ആരോപിച്ചാണ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഉദയം പേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മീൻ കടവിൽ പള്ളിപ്പറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൾ നീതു(18) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ മീൻ കടവിൽ മുണ്ടശേരിൽ രാജുവിന്റെ മകൻ ബിനുരാജിനെ(31) പൊലീസ് അറസ്റ്റ് ചെയ്തു. പരസ്പരം പിണങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ നീതുവിനെ ബിനുരാജ് വെട്ടിക്കൊല്ലുകയായിരുന്നു. ഇവരുടെ വിവാഹം പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണ്.

ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. മൂന്നുമാസം മുമ്പ് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടിരുന്നു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് വീട്ടുകാർ എതിർക്കുകയും വഴക്കാവുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തു തീർപ്പായി. നീതുവിന് പതിനെട്ടു വയസ് തികഞ്ഞാൽ വിവാഹം ചെയ്തു കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചു. ഇതോടെ അന്ന് പ്രശ്‌നം പറഞ്ഞു തീർത്തു.

അതിന് ശേഷം പെൺകുട്ടിയുമായി ബിനുരാജ് പിണങ്ങി. ഇന്ന് രാവിലെ ഏഴരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ബിനുരാജ് ടെറസിൽ വച്ച് നീതുവിനെ വെട്ടുകയായിരുന്നു. പിണക്കത്തെ തുടർന്നുള്ള തർക്കം മൂത്തപ്പോൾ നീതുവിനെ ബിനും വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കത്തി കാട്ടി ഭീഷണപ്പെടുത്തി ബിനുരാജ് ഓടിരക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വച്ചു തന്നെ നീതു മരിച്ചിരുന്നു.

കഴുത്തിന്റെ പിൻഭാഗം തകർന്ന നിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വഴിയിൽ വച്ചാണ് ബിനുരാജിനെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP