Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയോധികയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയതിന് ജയിലിൽ കിടന്നത് മൂന്നര വർഷം; ജാമ്യത്തിലിറങ്ങി വീണ്ടും മറ്റൊരു വയോധികയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രതി പരുമലയിൽ പിടിയിൽ

വയോധികയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയതിന് ജയിലിൽ കിടന്നത് മൂന്നര വർഷം; ജാമ്യത്തിലിറങ്ങി വീണ്ടും മറ്റൊരു വയോധികയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രതി പരുമലയിൽ പിടിയിൽ

ശ്രീലാൽ വാസുദേവൻ

\പത്തനംതിട്ട: വയോധികയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനത്തിന് ശ്രമിക്കുന്നതിനിടെ പിടിയിൽ. പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയാണ് പ്രതിയെന്ന് പൊലീസ്. പരുമല കോട്ടക്കമാലിയിൽ സബീറി (30) നെയാണ് ഇന്ന് പുളിക്കീഴ് എസ്ഐ മോഹൻ ബാബു പിടികൂടിയത്.

പരുമല സ്വദേശിനിയായ 77 വയസുള്ള വയോധികയെ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഇയാൾ ബലാൽസംഗം ചെയ്യാൻ മുതിർന്നത്. വയോധികയുടെ തലയിലൂടെ തുണിയിട്ട് മുഖം മറച്ച ശേഷമാണ് ബലാൽക്കാരത്തിന് മുതിർന്നത്. വയോധിക ബഹളം കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. ഇതിനിടെ സബീർ ഇരുട്ടിൽ മറഞ്ഞു.

നാട്ടുകാരും വയോധികയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ വയോധികയെ തന്നെ ഏതാനും വർഷം മുൻപ് ഇതേ തരത്തിൽ ആക്രമിച്ചതിന്റെ പേരിൽ മൂന്നര വർഷം തടവിന് പ്രതിയെ ശിക്ഷിച്ചിരുന്നു.കടപ്ര മാന്നാർ നിവാസിയായ വയോധികയെ വർഷങ്ങൾക്കു മുമ്പ് ബലാൽസംഗം ചെയതുകൊലപ്പെടുത്തിയതിന്റെ കേസ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP