Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മുറിയിൽ ഒപ്പം താമസിച്ചിരുന്നയാൾ കുറ്റം സമ്മതിച്ചു; പെയിന്റ് കടയിൽ നിന്നു ലഭിച്ച ഓണം ബോണസ് വീതം വയ്ക്കൽ കൊലപാതകത്തിൽ കലാശിച്ചെന്നു പ്രതിയുടെ മൊഴി

ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മുറിയിൽ ഒപ്പം താമസിച്ചിരുന്നയാൾ കുറ്റം സമ്മതിച്ചു; പെയിന്റ് കടയിൽ നിന്നു ലഭിച്ച ഓണം ബോണസ് വീതം വയ്ക്കൽ കൊലപാതകത്തിൽ കലാശിച്ചെന്നു പ്രതിയുടെ മൊഴി

എം പി റാഫി

മലപ്പുറം : ബീഹാർ സ്വദേശി മുകേഷ് പാസ്വാനെ കൊലപ്പെടുത്തിയത് നാട്ടുകാരനും സഹ താമസക്കാരനുമായ ജിതേന്ദ്ര റാം തന്നെ. പ്രതി പൊലീസിനു മുന്നിൽ കുറ്റം സമ്മതിച്ചു.

കുത്താൻ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഓണം ബോണസ് വീതം വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലെത്തുകയായിരുന്നെന്ന് പ്രതി പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയിലാണ് തിരൂർ പച്ചാട്ടിരിയിൽ സഹ താമസക്കാരന്റെ കുത്തേറ്റ് ബീഹാർ നന്ദപൂർ മോട്ടീപുരി കമ്പാരൻ സുരേഷ് പാസ്വാന്റെ മകൻ മുകേഷ് പാസ്വാൻ (27) കൊല്ലപ്പെട്ടത്. ബീഹാർ മിത്ത്ഹാരി സ്വദേശി ജിതേന്ദ്ര റാം(24) മുകേഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പച്ചാട്ടിരിയിലെ പെയ്ന്റ് കടയിലെ ജീവനക്കാരണ് ഇരുവരും. ഒന്നര മാസം മുമ്പാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. ഓണത്തിനു ലഭിച്ച ബോണസ് തുക 2000 രൂപ വീതം വെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

നാലു ബീഹാർ സ്വദേശികൾ താമസിച്ചിരുന്ന പച്ചാട്ടിരിയിലെ കെട്ടിടത്തിൽ വച്ച് ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വൈകിട്ട് ആറരയോടെ സംഭവം നടന്നിരുന്നു. എന്നാൽ രാത്രി ഏറെ വൈകിയാണ് ജില്ലാ ആശുപത്രിയിലേക്ക് കുത്തേറ്റ മുകേഷിനെ എത്തിച്ചിരുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഓണത്തോടനുബന്ധിച്ച് ഉടമ നാലുപേർക്കായി 2000 രൂപ നൽകിയിരുന്നു. പ്രതി ജിതേന്ദ്ര റാം ഈ തുകയിൽ നിന്നും സിഗരറ്റ് വാങ്ങിയിരുന്നു. അഞ്ച് രൂപയുടെ സിഗരറ്റായിരുന്നു പ്രതി ഈ തുകയിൽ നിന്നും വാങ്ങിയത്. ഇത് മുകേഷ് ചോദ്യം ചെയ്യുകയും വാക്കേറ്റമാവുകയുമായിരുന്നു.

വാക്കേറ്റം മൂർഛിച്ചതോടെ മുറിയിലുണ്ടായിരുന്ന നീളൻ കത്രിക ഉപയോഗിച്ച് നെഞ്ചിനു താഴെ കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി അടുത്തുള്ള പറമ്പിലേക്ക് കുത്താൻ ഉപയോഗിച്ച ആയുധം എറിഞ്ഞു. നാലു പേരും മദ്യപിക്കുമായിരുന്നു. സംഭവ സമയത്തും ഇവർ മദ്യപിച്ചിരുന്നു.

സംഭവ സമയം സമയം ഇവർ രണ്ട് പേർ മാത്രമായിരുന്നു താമസിക്കുന്ന മുറിയിൽ ഉണ്ടായിരുന്നത്. മറ്റു രണ്ട് പേരിൽ ഒരാൾ പുറത്തും മറ്റേയാൾ ഫോണിൽ സംസാരിക്കുകയുമായിരുന്നു. മറ്റു രണ്ടു പേരിൽ ഒരാൾ കൊല്ലപ്പെട്ട മുകേഷിന്റെ ബന്ധുവും മറ്റേയാൾ പ്രതി ജിതേന്ദ്ര റാമിന്റെ ബന്ധുവുമാണ്. മൂവരും ചേർന്ന് രാത്രി ഏറെ വൈകിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നത്. അപ്പോഴേക്കും രക്തം വാർന്നൊലിച്ച് മരണം സംഭവിച്ചിരുന്നു. മദ്യപിച്ച് കുഴഞ്ഞു വീണെന്നു പറഞ്ഞാണ് ഇവർ ആശുപത്രിയിൽ എത്തിച്ചിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടത്തിനു ശേഷമാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നെഞ്ചിന് താഴെ ആഴത്തിലുള്ള കത്തായിരുന്നു. ലിവറിലേക്ക് കുത്തേറ്റിട്ടുണ്ട്. ഹാർട്ടിലേക്കുള്ള രക്തക്കുഴൽ നിലച്ചതാണ് മരണകാരണം.ബന്ധുക്കൾ വരുന്നത് വരെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി ഉപേക്ഷിച്ച ആയുധം സമീപത്തെ ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെടുത്തുവെന്ന് സി.ഐ എം.കെ ഷാജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP