Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 ഭക്തിഗാനങ്ങളുടെ സിഡി ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് സംഗീത സംവിധായകൻ തട്ടിയെടുത്തത് 50,000 ദിർഹം ! ഏഴ് വർഷം തുടർച്ചയായി നിയമ പോരാട്ടം നടത്തുന്നുവെന്ന് വെളിപ്പെടുത്തി പ്രവാസി വ്യാപാരി; സംഗീത സംവിധായകന്റെ മകനും പണം കടം വാങ്ങി മുങ്ങി നടക്കുകയാണെന്നും തെങ്ങണ സ്വദേശിയുടെ പരാതി

12 ഭക്തിഗാനങ്ങളുടെ സിഡി ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് സംഗീത സംവിധായകൻ തട്ടിയെടുത്തത് 50,000 ദിർഹം ! ഏഴ് വർഷം തുടർച്ചയായി നിയമ പോരാട്ടം നടത്തുന്നുവെന്ന് വെളിപ്പെടുത്തി പ്രവാസി വ്യാപാരി; സംഗീത സംവിധായകന്റെ മകനും പണം കടം വാങ്ങി മുങ്ങി നടക്കുകയാണെന്നും തെങ്ങണ സ്വദേശിയുടെ പരാതി

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: 12 ക്രിസ്ത്യൻ ഭക്തിഗാനങ്ങളടങ്ങിയ സിഡി ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയുടെ കൈയിൽ നിന്നും സംഗീത സംവിധായകൻ 50,000 ദിർഹം തട്ടിയെടുത്തെന്ന് പരാതി. തെങ്ങണ സ്വദേശിയായ ചാലയ്ക്കൽ വീട്ടിൽ അലക്‌സ് ജെയിംസാണ് കഴിഞ്ഞ 7 വർഷമായി നിയമ പോരാട്ടം നടത്തുന്നത്. ഇദ്ദേഹം ഷാർജയിൽ വ്യാപാരി കൂടിയാണ്. ഷാർജ സെന്റ് മൈക്കിൾസ് കാത്തലിക്ക് പള്ളിയിലെ ഗായക സംഘാംഗം കൂടിയായ അലക്‌സ് പള്ളിയിൽ വച്ചാണ് നെൽസൺ പീറ്റർ എന്നയാളെ പരിചയപ്പെടുന്നത്. ഇയാളുടെ പിതാവ് കെ.ജി പീറ്റർ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ടെന്ന് അറിഞ്ഞാണ് 12 ഭക്തി ഗാനങ്ങളുള്ള സിഡി ഇറക്കാൻ തീരുമാനിച്ചത്.

ഇതിനാണെന്ന് കാട്ടി 2011-12 കാലയളവിൽ കെ.ജി.പീറ്റർ 50,000 ദിർഹം തന്റെ പക്കൽ നിന്നും വാങ്ങിയതായി അലക്‌സ് പറയുന്നു. ഷാർജയിൽ നിന്നും എക്സ്‌പ്രസ് മണിയായിട്ടാണ് അലക്‌സ് പണമയച്ചത്.ഒടുവിൽ സിഡി ഇറക്കേണ്ട സമയമായപ്പോൾ പീറ്ററിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. മാത്രമല്ല അലക്‌സ് നാട്ടിൽ വന്നപ്പോൾ ഇയാളെ കാണാനും സാധിച്ചില്ല. ഒടുവിൽ അയർക്കുന്നത്തെ വീട്ടിലെത്തിയപ്പോഴാണ് ഇവർ നാളുകളായി വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടെന്നും അലക്‌സ് അറിയുന്നത്.

ഷാർജയിൽ വച്ച് പീറ്ററിന്റെ മകൻ നെൽസണും പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും തിരികെ തരാതെ മുങ്ങി നടക്കുകയാണെന്നും അലക്‌സ് പറയുന്നു. അലക്‌സിന്റെ സഹോദരി ഉൾപ്പടെയുള്ള ആളുകളുടെ പക്കൽ നിന്നും നെൽസൺ പണം വാങ്ങിയെന്നാണ് അലക്‌സിന്റെ വാദം. അയർക്കുന്നം സ്വദേശിയായ കെ.ജി പീറ്റർ ഇതിന് മുൻപ് ക്രിസ്ത്യൻ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും മകൻ നെൽസൺ ചിലതിൽ പാടിയിട്ടുമുണ്ട്.

ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരം ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഇയാളെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയെന്നും ജാമ്യം കിട്ടിയെന്നുമാണ് സൂചന. കഴിഞ്ഞ 15 ദിവസമായി അലക്‌സ് അവധിക്കായി നാട്ടിലെത്തിയിരുന്നു. ഇനി തന്നിൽ നിന്നും പീറ്റർ കൈക്കലാക്കിയ തുക തിരികെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അലക്‌സ് പറയുന്നു. ഏഴ് വർഷത്തോളമായി കാഞ്ഞിരപ്പള്ളി കോടതിയിലും ചങ്ങനാശേരി കോടതിയിലുമായി കേസ് നടക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP