Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പരിപാടി റദ്ദാക്കിയിട്ടും തളർന്നില്ല; സംഘപരിവാർ ഭീഷണി നേരിടുന്ന പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ കേരളത്തിലേക്ക്; പരിപാടി കേരള സർവകലാശാല സെനറ്റ് ഹാളിൽ ഡിസംബർ 15ന് ; സംഗീത വിരുന്നിനായി കാത്തിരിപ്പോടെ കേരളം

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പരിപാടി റദ്ദാക്കിയിട്ടും തളർന്നില്ല; സംഘപരിവാർ ഭീഷണി നേരിടുന്ന പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ കേരളത്തിലേക്ക്; പരിപാടി കേരള സർവകലാശാല സെനറ്റ് ഹാളിൽ ഡിസംബർ 15ന് ; സംഗീത വിരുന്നിനായി കാത്തിരിപ്പോടെ കേരളം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പരിപാടി റദ്ദാക്കിയിട്ടും തളരാതെ വീണ്ടും സംഗീത ലോകത്ത് വിസ്മയം സൃഷ്ടിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ. സംഘപരിവാർ ഭീഷണി നിരന്തരമായി നേരിടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. അദ്ദേഹം കേരളത്തിൽ പരിപാടി അവതരിപ്പിക്കാനെത്തുന്നു എന്ന വാർത്ത കേട്ട് ഏവരും ആഹ്ലാദത്തിലാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷനും യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കേരള സർവകലാശാല സെനറ്റ് ഹാളിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും.

ടി എം കൃഷ്ണ രാജ്യവിരുദ്ധനാണെന്ന സംഘപരിവാർ പ്രചാരണത്തെ തുടർന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അദ്ദേഹം നടത്താനിരുന്ന പരിപാടി റദ്ദാക്കിയിരുന്നു.തുടർന്ന് രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ഡൽഹി സർക്കാർ മുന്നിട്ടിറങ്ങി പരിപാടി നടത്തുകയുമുണ്ടായി. ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന് കൃഷ്ണയും പ്രതികരിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് ടി എം കൃഷ്ണയെപ്പൊലെ മഹാനായ സംഗീതജ്ഞന്റെ സംഗീതം തടയാനുള്ള നീക്കം അസഹിഷ്ണുതയല്ലെന്നും കാടത്തമാണെന്നും പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയും പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP