Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നേകാൽ കോടിയുടെ കുഴൽപണം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചു; മുഖ്യ ആസൂത്രികനായ മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് പൊലീസിനെ വെട്ടിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് കടക്കാൻ ശ്രമിക്കവേ; ഏഴ് പേർ അറസ്റ്റിലായതായി പൊലീസ്; വിശദമായ അന്വേഷണത്തിന് പൊലീസ് സംഘം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം :കുഴൽപ്പണവേട്ടയിൽ ലീഗ് നേതാവ് അറസ്റ്റിൽ. കോട്ടയ്ക്കലിൽ നിന്നും പൊലീസ് പിടികൂടിയ കുഴൽപണ വേട്ടാസംഘത്തിലെ മുഖ്യ ആസൂത്രകനാണ് അദ്ദേഹം. താനൂർ ത്വാഹാ ബീച്ചിലെ കോളിക്കലത്ത് വീട്ടിൽ അബ്ദുൾ ഖാദറിന്റെ മകൻ ഇസ്ഹാഖ്(29) ആണ് അറസ്റ്റിലായത്. തിരൂർ റെയിൽവേസ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.

ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ കുഴൽപണം തട്ടിയെടുക്കാൻ എത്തിയ ക്വട്ടേഷൻ സംഘത്തിന്റെ മുഖ്യസൂത്രധാരനാണ് ഇസ്ഹാഖ്. കുഴൽ പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനമിടിച്ച് ഓട്ടോ മറിയുകയുണ്ടായി.

തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത് .യൂത്ത് ലീഗ് മണ്ഡലം നേതാവിന്റെ നിസാം ഒട്ടുംപുറത്തിന്റെ സഹോദരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കവർച്ച ആസൂത്രണം ചെയ്തത് ഇസ്ഹാഖ് ആണെന്നും, ആറ് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കോട്ടക്കൽ സിഐ യൂസഫ് പറഞ്ഞു. സമാനമായ രീതിയിൽ കൊണ്ടോട്ടിയിലും, വേങ്ങരയിലും നടന്ന കവർച്ചകളിലും ഇസഹാഖിനെതിരെ കേസുള്ളതായും താനൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ അഞ്ചോളം കേസ് നിലവിലുള്ളതായും സിഐ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP