Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ.എ.എസിൽ സംവരണ അട്ടിമറി തിരുത്തിയില്ലെങ്കിൽ യോജിച്ച പോരാട്ടം; മൂന്നിൽ രണ്ടുനിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയെന്ന് മുസ്ലിം സംഘടനാ നേതാക്കൾ

കെ.എ.എസിൽ സംവരണ അട്ടിമറി തിരുത്തിയില്ലെങ്കിൽ യോജിച്ച പോരാട്ടം; മൂന്നിൽ രണ്ടുനിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയെന്ന് മുസ്ലിം സംഘടനാ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് കോഴിക്കോട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്്ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നിൽ രണ്ടു നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും സർക്കാർ ഇതു തിരുത്തണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉള്ളതുകൊണ്ടാണ് സർക്കാർ സർവ്വീസിൽ ചെറിയ പ്രാതിനിധ്യമെങ്കിലും ഉള്ളത്. സംവരണത്തോതിന് അനുസരിച്ചു പോലും സർവ്വീസിൽ നിയമനം നടന്നില്ലെന്നു നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടെ വ്യക്തമാക്കപ്പെട്ടതാണ്. 26 വർഷത്തെ ആലോചനകൾക്ക് ശേഷം കെ.എ.എസ് രൂപീകരിക്കുമ്പോൾ സംവരണം നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.

ന്യൂനപക്ഷ പിന്നോക്ക സമിതിയുടെ നേതൃത്വത്തിൽ സംവരണം നിഷേധിക്കപ്പെടുന്ന എല്ലാ സമുദായ നേതാക്കളുടെയും സംയുക്ത യോഗം കോഴിക്കോട്ട് ഉടൻ വിളിച്ചു ചേർക്കും. സംവരണ നിഷേധം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുകയും പ്രത്യക്ഷ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

ഐ.എ.എസ് മോഡലിൽ ഉന്നത തസ്തികകൾക്കായി കെ.എ.എസ് രൂപീകരിക്കുമ്പോൾ നിലവിലുള്ള സംവരണം തുടരുന്നതിന് പകരം മൂന്നിൽ രണ്ടിലും നിഷേധിക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റും. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് അന്തിമ ഉത്തരവിന് മുമ്പ് തെറ്റ് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് (മുസ്്ലിം ലീഗ്), ബഹാഉദ്ദീൻ നദ്വി, കെ മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ (സമസ്ത), ഡോ.ഹുസൈൻ മടവൂർ (കെ.എൻ.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.പി അബ്ദുറഹിമാൻ പെരിങ്ങാടി (ജമാഅത്തെ ഇസ്്ലാമി), കെ സജ്ജാദ് (വിസ്ഡം), വി.പി അബ്ദുറഹിമാൻ, സി.ടി സക്കീർ ഹുസൈൻ (എം.ഇ.എസ്), ടി.കെ അബ്ദുൽകരീം, എഞ്ചിനീയർ പി മമ്മദ് കോയ (എം.എസ്.എസ്), കെ കുട്ടി അഹമ്മദ് കുട്ടി (ന്യൂനപക്ഷ പിന്നോക്ക സമിതി, കൺവീനർ) സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP