Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്ത് മോഡൽ കലാപം നടത്താനുള്ള പദ്ധതിയാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി; കലാപ പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് സംഘം ഡൽഹിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഡൽഹിയിൽ കലാപം നടന്ന പ്രദേശങ്ങൾ മുസ്ലിം ലീഗ് സംഘം സന്ദർശിക്കും. പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച തീരുമാനമെടുത്തു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ലീഗ് സംഘം കലാപ മേഖലകൾ സന്ദർശിക്കുന്നത്.

ഗുജറാത്ത് മോഡൽ കലാപം നടത്താനുള്ള പദ്ധതിയാണ് ബിജെപി ആസുത്രണം ചെയ്യുന്നതെന്നും കലാപം സൃഷ്ടിച്ചെടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഡൽഹി കലാപത്തിൽ ഇതുവരെ 20 പേരാണ് മരിച്ചത്. പൊലീസുകാർ ഉൾപ്പടെ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. വടക്കു-കിഴക്കൻ ഡൽഹിയുടെ വിവിധ മേഖലകളിൽ ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീവച്ചു നശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP