Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വീപ്പർ നിയമനത്തിന് കോൺഗ്രസ് നേതാവിനോട് ലീഗ് നേതാക്കൾ കോഴ ചോദിച്ചത് ആറു ലക്ഷം; പണം നൽകാൻ വകയില്ലെന്ന് പറഞ്ഞപ്പോൾ ബിജെപിക്കാരന്റെ ഭാര്യയ്ക്ക് ജോലി നൽകി ലീഗ് നേതൃത്വം: വെള്ളമുണ്ട പഞ്ചായത്തിലെ സ്വീപ്പർ നിയമനം വിവാദത്തിലേക്ക്

സ്വീപ്പർ നിയമനത്തിന് കോൺഗ്രസ് നേതാവിനോട് ലീഗ് നേതാക്കൾ കോഴ ചോദിച്ചത് ആറു ലക്ഷം; പണം നൽകാൻ വകയില്ലെന്ന് പറഞ്ഞപ്പോൾ ബിജെപിക്കാരന്റെ ഭാര്യയ്ക്ക് ജോലി നൽകി ലീഗ് നേതൃത്വം: വെള്ളമുണ്ട പഞ്ചായത്തിലെ സ്വീപ്പർ നിയമനം വിവാദത്തിലേക്ക്

കൽപ്പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ സ്വീപ്പർ നിയമനം വിവാദത്തിലേക്ക്. ജോലിയാവശ്യവുമായി ചെന്ന കോൺഗ്രസ് നേതാവിന് കോഴ നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ബിജെപിക്കാരന്റെ ഭാര്യയ്ക്ക് ജോലി മറിച്ച് നൽകിയതാണ് മുസ്ലിം ലീഗിനെയും വെള്ളമുണ്ട പഞഅചായത്തിനെയും വിവാദത്തിലാക്കിയിരിക്കുന്നത്.

മുസ്ലിംലീഗിന് പ്രാമുഖ്യമുള്ള പഞ്ചായത്താണ് വെള്ളമുണ്ട. കോൺഗ്രസ് നേതാക്കളുടെ ശുപാർശയോടെ സ്വീപ്പർ നിയമനത്തിന് അപേക്ഷിച്ച ശാരീരിക ബുദ്ധിമുട്ടുകളുള്ള കോൺഗ്രസ് നേതാവിനോട് കോഴയായി ആവശ്യപ്പെട്ടത് ആറു ലക്ഷം രൂപയാണ്. നിർധനനായ ആളാണെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും കോൺഗ്രസ് കുടുംബത്തിൽനിന്നുള്ള ആളാണെന്നും പറഞ്ഞു. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട ഇയാൾ കോഴ നൽകാൻ വകയില്ലെന്ന് അറിയിച്ചതോടെ ഒരു ബിജെപി പ്രവർത്തകന്റെ ഭാര്യയ്ക്ക് ജോലി മറിച്ച് നൽകി. വെള്ളമുണ്ട പഞ്ചായത്തിൽ ഒക്ടോബറിൽ നടത്തിയ സ്വീപ്പർ നിയമനമാണ് വിവാദത്തിലായത്.

ജില്ലയിലെ ഒരു പ്രമുഖ ലീഗ് നേതാവിന്റെയും കോൺഗ്രസ് നേതാവിന്റെയും ശിപാർശയോടെയാണ് അപേക്ഷകൻ വെള്ളമുണ്ടയിലെത്തിയത്. എന്നാൽ കോഴ ആവശ്യപ്പെട്ടതോടെ അപേക്ഷകൻ തിരിച്ചുവന്ന് ശിപാർശ ചെയ്ത നേതാക്കളോടു വിവരം പറഞ്ഞെങ്കിലും അവർ ഇടപെടാൻ തയാറായില്ല. ഇതോടെയാണ് ബിജെപി പ്രവർത്തകന്റെ ഭാര്യയ്ക്ക് ജോലി മറിച്ച് നൽകിയത്.

ഭാവിയിൽ സ്ഥിരപ്പെട്ടേക്കാവുന്ന നിയമനത്തിനാണ് കോഴ ആവശ്യപ്പെട്ടത്. ബിജെപി. പ്രവർത്തകന്റെ ഭാര്യക്ക് ജോലി നൽകിയെന്ന് ആരോപണമുയർന്നതോടെ ലീഗിനുള്ളിലും പ്രതിഷേധമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP